തൃശൂര്‍ : റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ -പാലക്കാട് റൂട്ടില്‍
സ്വകാര്യബസ്സുകള്‍ പണിമുടക്കുന്നു. ഈ റൂട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ
പരിഹരിക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ്
പണിമുടക്കെന്ന് ബസ്സുടമകള്‍ അറിയിച്ചു.
ഏകദേശം 150 ഓളം ബസ്സുകളാണ് ഈ
റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജോലിയ്ക്കും
മറ്റ് ആവശ്യങ്ങള്‍ക്കുമായി എത്തിയ യാത്രക്കാരെ പണിമുടക്ക് കാര്യമായി തന്നെ
വലച്ചു.
തൃശൂര്‍ -പാലക്കാട് റൂട്ടിലെ കുതിരാന്‍ കയറ്റത്തില്‍ ഉള്‍പ്പെടെ റോഡില്‍
വന്‍ കുഴികള്‍ രൂപപ്പെട്ടത് വലിയ അപകടങ്ങള്‍ക്കും ബസ്സുകളുടെ
തകരാറുകള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് സമരം. പൂര്‍ണ്ണമായും
തകര്‍ന്നു കിടക്കുന്ന റോഡ് ടാറിംഗ് നടത്തണമെന്ന് നിരവധി തവണ
ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്
പണിമുടക്കെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല