Image

സര്‍ക്കാര്‍ ഹസാരെക്ക്‌ എതിരല്ല, അറസ്റ്റ്‌ ഉത്തരവ്‌ ലംഘിച്ചതിന്‌: ആഭ്യന്തര സെക്രട്ടറി

Published on 16 August, 2011
സര്‍ക്കാര്‍ ഹസാരെക്ക്‌ എതിരല്ല, അറസ്റ്റ്‌ ഉത്തരവ്‌ ലംഘിച്ചതിന്‌: ആഭ്യന്തര സെക്രട്ടറി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ലംഘിച്ച്‌ നിരാഹരസമരവുമായി മുന്നോട്ടുപോയതുകൊണ്ടാണ്‌ അണ്ണാ ഹസാരെയെയും അനുയായികളെയും അറസ്റ്റ്‌ ചെയതതെന്ന്‌ കേന്ദ്രആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ്‌ അറിയിച്ചു. സമഗ്ര ലോക്‌പാല്‍ ബില്‍ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തോട്‌ പൂര്‍ണമായും യോജിക്കുന്നുമുണ്ട്‌. എന്നാല്‍ പാര്‍ലമെന്റിനാണ്‌ പരമാധികാരം. നിയമം അതിന്റേതായ വഴിയില്‍ മാത്രമേ നടപ്പാവുകയുള്ളു അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഹസാരെക്ക്‌ എതിരല്ലെന്നും സിംങ്‌ പറഞ്ഞു. നിരോധാജ്ഞ ലംഘിച്ച്‌ അനിശ്ചിതകാല നിരാഹാരസമരവുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ച ഹസാരെയെയും അനുയായികളെയും ഇന്ന്‌ രാവിലെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക