Image

ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

Published on 17 August, 2011
ഐസ്‌ക്രീം കേസ്: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും
കോഴിക്കോട് : ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. കേസ് സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം ചര്‍ച്ച ചെയ്തു. കോഴിക്കോട് യോഗം ചേര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം കേസിന്റെ അന്വേഷണ പുരോഗതിയും പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാനുള്ള സാധ്യതകളും വിലയിരുത്തിയത്.

അന്വേഷണസംഘത്തലവന്‍ എഡിജിപി വിന്‍സന്‍ .എം. പോളിന്റെ നേതൃത്വത്തിലായിരുന്നു യോഗം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്ന് ചോദ്യം ചെയ്യണമെന്ന് സംഘം തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക