Image

അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി

Published on 17 August, 2011
അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ബിജെപി
ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്ത് പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചു. രാവിലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പ്രതിഷേധിക്കാനുളള അവകാശം അടിയറവക്കാന്‍ സമ്മതിക്കില്ലെന്നും അഴിമതിക്കെതിരായ സമരത്തെ നിശബ്ദമാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക