Image

പണിക്കര്‍ കുടുംബയോഗം ഷിക്കാഗോ ചാപ്‌റ്റര്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2011
പണിക്കര്‍ കുടുംബയോഗം ഷിക്കാഗോ ചാപ്‌റ്റര്‍ ആരംഭിച്ചു
ഷിക്കാഗോ: അതിപുരാതനമായ പണിക്കര്‍ കുടുംബത്തിന്റെ ഷിക്കാഗോ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്തയും, കുണ്ടറ തെക്കേപ്പുരയില്‍ തങ്കമ്മ പണിക്കര്‍, സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ അംഗം ജോര്‍ജ്‌ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന്‌ വിളക്ക്‌ കൊളുത്തി ആരംഭം കുറിച്ചു. കടമ്പനാട്‌ മാത്തന്‍ പണിക്കരുടെ ഭവനത്തില്‍ ഷിക്കാഗോയിലും പരിസരത്തും താമസിക്കുന്ന അനേകം പണിക്കര്‍ കുടുംബക്കാര്‍ പങ്കെടുത്തു.

`പണിക്കര്‍ കുടുംബക്കാര്‍ ദൈവത്തിരുമുമ്പാകെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നവരാണെന്നും, വിശ്വസ്‌തരും, നേതൃപാടവം സ്വായത്തമാക്കിയവരാണെന്നും' മെത്രാപ്പോലീത്ത ഈ അവസരത്തില്‍ പറയുകയുണ്ടായി.

കായംകുളം, മാവേലിക്കര, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലുള്ള നാട്ടുരാജാക്കന്മാരുടെ പ്രധാന പട്ടാളമേധാവികളായിട്ടുള്ള പ്രവര്‍ത്തനം, വേലുത്തമ്പി ദളവായോടൊപ്പം ബ്രിട്ടീഷ്‌ ഭരണത്തിനെതിരായി പ്രവര്‍ത്തിച്ച ധീര പോരാളി `മല്ലിട്ടി പണിക്കരുടെ' കഥ, ദൈവത്തിനു ജീവിതം സമര്‍പ്പിച്ച സഭാ പിതാക്കന്മാരുടെ ജീവചരിത്രം, ഇവയൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളെപ്പറ്റി മനസ്സിലാക്കാനുള്ള അവസരമുണ്ടാക്കി.

ഫാ. ഹാം ജോസഫ്‌, റവ. പി.ഐ. ഫിലിപ്പ്‌ റമ്പാന്‍, രാജന്‍ പണിക്കര്‍, ജില്ലറ്റ്‌ പണിക്കര്‍, തോമസ്‌ പണിക്കര്‍, അലക്‌സ്‌ പണിക്കര്‍, ജോണ്‍ പണിക്കര്‍, മോഹന്‍ പണിക്കര്‍, ഏബ്രഹാം പണിക്കര്‍, ഐസക്‌ പണിക്കര്‍, റോയി പണിക്കര്‍ എന്നിവരും ഈ പരിപാടികളില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പണിക്കര്‍ കുടുംബ ശാഖകള്‍ ആരംഭിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ജോര്‍ജ്‌ പണിക്കര്‍ (ഷിക്കാഗോ) അറിയിച്ചതാണിത്‌.
പണിക്കര്‍ കുടുംബയോഗം ഷിക്കാഗോ ചാപ്‌റ്റര്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക