Image

സ്‌ത്രീകള്‍ക്ക്‌ സ്വന്തം താലൂക്കില്‍ പി.എസ്‌.സി പരീക്ഷയെഴുതാം: ചെയര്‍മാന്‍

Published on 18 August, 2011
സ്‌ത്രീകള്‍ക്ക്‌ സ്വന്തം താലൂക്കില്‍ പി.എസ്‌.സി പരീക്ഷയെഴുതാം: ചെയര്‍മാന്‍
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയെഴുതുന്ന സ്‌ത്രികള്‍ക്ക്‌ അവരുടെ സ്വന്തം താലൂക്കില്‍ പരീക്ഷയെഴുതാന്‍ അവസരമുണ്ടാക്കുമെന്ന്‌ പിഎസ്‌ സി ചെയര്‍മാന്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ അറിയിച്ചു.

മാര്‍ച്ച്‌ 31ന്‌ അവസാനിക്കുന്ന റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി 2012 മാര്‍ച്ച്‌ വരെ നീട്ടണമെന്ന സര്‍ക്കാരിന്റെ കത്ത്‌ കിട്ടിയിട്ടില്ലെന്നും അതു തീര്‍ച്ചയായും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകരുടെ എണ്ണം കൂടുകയും പരീക്ഷാ നടത്തിപ്പിന്റെ സംവിധാനങ്ങള്‍ കൂടാതിരിക്കുകയും ചെയ്യുമ്പോഴാണു കുറേപ്പേരെയെങ്കിലും മറ്റു ജില്ലകളിലേക്കു മാറ്റി അയയ്‌ക്കേണ്ടിവരുന്നത്‌. റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു പരമാവധി ഒരു വര്‍ഷത്തിനകം ജോലി കിട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്‌തതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി പരീക്ഷയെഴുതാന്‍ സ്‌കൂള്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട്‌ എയ്‌ഡഡ്‌ മേഖലയില്‍ മാത്രമേ സര്‍ക്കാരിന്‌ ഇടപെടാന്‍ കഴിയൂ. അണ്‍ എയ്‌ഡഡ്‌ മേഖലയിലെ സ്‌ഥാപന ഉടമകള്‍ സ്‌ഥാപനം വിട്ടുകൊടുക്കുന്നതു സാമൂഹിക പ്രതിബദ്ധതയായി ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക