Image

അണ്ണാ ഹസ്സാരെ ഇന്ന്‌ ജയില്‍ മോചിതനാകും; സമരത്തിന്‌ അനുമതി

Published on 18 August, 2011
അണ്ണാ ഹസ്സാരെ ഇന്ന്‌ ജയില്‍ മോചിതനാകും; സമരത്തിന്‌ അനുമതി
ന്യൂഡല്‍ഹി: 15 ദിവസം നിരാഹാര സമരം നടത്താന്‍ അനുമതി ലഭിച്ച ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ ഇന്ന്‌ ജയില്‍ മോചിതനാകും. ഹസാരെയുടെ അനുയായികളായ കിരണ്‍ ബേദി, അരവിന്ദ്‌ കേജ്‌രിവാള്‍, പ്രശാന്ത്‌ ഭൂഷണ്‍ എന്നിവര്‍ ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ പി.കെ.ഗുപ്‌തയുമായി പുലര്‍ച്ചെ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനമായത്‌.

ഡല്‍ഹി പൊലീസ്‌ നിബന്ധനകളില്‍ നിന്നു പിന്‍മാറിയതായി കിരണ്‍ ബേദി ട്വിറ്ററിലൂടെ അറിയിച്ചു. നിരാഹാര സമരത്തിനായി ഹസാരെ ഇന്നു മൂന്നു മണിയോടെ രാം ലീല മൈതാനത്ത്‌ എത്തുമെന്നാണു വിവരം. ജയില്‍ മോചിതനായാലുടന്‍ അദ്ദേഹം ഗാന്ധിസമാധിയായ രാജ്‌ഘട്ടിലെത്തി പുഷ്‌പാര്‍ച്ചന നടത്തും. അവിടെ നിന്നാണു രാംലീല മൈതാനത്തേക്കു പോകുക. ഹസാരെക്കൊപ്പം അറസ്‌റ്റിലായ അരവിന്ദ്‌ കേസരിവാളിനെ അര്‍ധരാത്രിയോടെ വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക