Image

ഹസ്സാരെയുടെ സത്യഗ്രഹം നാളെ രാംലീലാ മൈതാനിയില്‍

Published on 18 August, 2011
ഹസ്സാരെയുടെ സത്യഗ്രഹം നാളെ രാംലീലാ മൈതാനിയില്‍
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നാളെ ഡല്‍ഹി രാംലീലാ മൈതാനിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കും. ഇന്നലെ പോലീസ്‌ അധികൃതരുമായുള്ള ചര്‍ച്ചയില്‍ 15 ദിവസം ഇവിടെ സത്യഗ്രഹം നടത്തുന്നതിന്‌ അനുമതി ലഭിച്ചിരുന്നു. സമരത്തിന്‌ പൊലീസ്‌ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പിന്‍വലിച്ചെങ്കിലും, മൈതാനി വൃത്തിയാക്കി അവശ്യ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയാതെ വന്നതിനാല്‍ ഹസാരെ ജയിലില്‍ കഴിയുകയാണ്‌. നാളെ അദ്ദേഹം ജയിലില്‍ നിന്ന്‌ ഉപവാസ സമരം നടത്തുന്ന രാംലീല മൈതിനായില്‍ എത്തും.

ഒരു മാസത്തെ സമരം അനുവദിക്കാനാണ്‌ ഹസാരെ പൊലീസിനോട്‌ ആവശ്യപ്പെട്ടത്‌. ഏഴു ദിവസം നല്‍കാമെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നടന്ന ചര്‍ച്ചകളില്‍ 15 ദിവസത്തെ സമയം അനുവദിക്കാമെന്ന്‌ പൊലീസ്‌ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക