കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില പവന്
20,000 കടന്നു. പവന് 480 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില
20,320 രൂപയിലെത്തി. ഗ്രാമിന് 60 രൂപയാണ് ഉയര്‍ന്നത്. 2540 രൂപയാണ്
ഗ്രാമിന് വില.
ഇതാദ്യമായിട്ടാണ് സ്വര്‍ണവില 20,000 കടക്കുന്നത്. ഇന്നലെ പവന് 19, 840
രൂപയായിരുന്നു വില. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 3000 രൂപയാണ്
സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. കഴിഞ്ഞ ജൂലൈ 15നാണ് പവന് വില പതിനേഴായിരം
കടന്നത്. ഈ മാസം ഒന്നിന് 17,360 രൂപയായിരുന്നു പവന് വില. ഇതിനു ശേഷം
മൂന്നു തവണ മാത്രമാണ് സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ
കുതിപ്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ഓണത്തിന്റെ ഉത്സവ സീസണും വിവാഹ സീസണും പ്രമാണിച്ച് കേരളത്തില്‍
സ്വര്ണവില്പന ഉയരുന്ന സമയമാണിത്.