Image

ലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷം

Published on 19 August, 2011
ലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷം

ലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ ഇടവകയുടെ 35-മത് വാര്‍ഷികം ആഗസ്റ്റ് മാസം 14-ന് ഞായറാഴ്ച ആരാധനക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം പള്ളിയില്‍ വെച്ചു കൊണ്ടാടി.

1976 ആഗസ്റ്റ് 15-നാണ് ലോസ് ആഞ്ചലസ്സിലെ ഗ്ലെന്‍ടോര എന്ന സിറ്റിയില്‍ കാലിഫോര്‍ണിയായിലെ ആദ്യ മാര്‍ത്തോമ്മ ഇടവക രൂപം കൊണ്ടത്. ഈ ഇടവകക്കു രൂപം കൊടുത്തതു 25 പേരടങ്ങുന്ന 14 കുടുംബങ്ങളായിരുന്നു. ഇന്നു 155 കുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്. 12-മത് വൈദീകന്‍ റവ.തോമസ് ജോണ്‍ ആണ് ഇന്ന് ഈ ഇടവകയില്‍ സേവനം അനുഷ്ടിക്കുന്നത്. ഈ ദേവാലയം കാലിഫോര്‍ണിയായിലെ ഗ്ലെന്‍ടൊരാ എന്ന സിറ്റിയുടെ ചരിത്ര ഭാഗമായതിനാല്‍ പുതുക്കി പണിയണമെന്നു ഇടവക അംഗങ്ങള്‍ക്കു ആഗ്രഹം ഉണ്ടെങ്കിലും അനുവാദം ലഭിക്കാത്ത അവസ്തയാണ്.

ഇന്നു സാന്‍ഫ്രാന്‍സിസ്‌കോയിലും, സാന്‍ ഫെര്‍ണാന്‍ടൊ വാലിയിലും രണ്ടു ദേവാലയങ്ങള്‍ കൂടി മാര്‍ത്തോമ്മ സഭയ്ക്ക് ഉണ്ട്. ലോസ് ആഞ്ചലസ്സ് ഇടവകയുടെ കീഴില്‍ , കാലിഫോര്‍ണിയായിലെ ലോങ്ബീചിലും, സമീപ സംസ്ഥാനമായ നിവാദയിലെ ലാസ് വേഗാസ്സിലും രണ്ടും പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നു. സമീപ ഭാവിയില്‍ ഈ രണ്ടു പ്രാര്‍ത്ഥനാ കൂട്ടങ്ങളും ഇടവക ആകാനുള്ള സാദ്ധ്യതയും തള്ളിക്കളായാനാകില്ല.

ഇന്നെയോളം തുണച്ചോനെ, ഇനിയും തുണക്ക എന്ന പാട്ടനെ തുടര്‍ന്നു ശ്രീ. ഓ.റ്റി.ഡാനിയേലന്റെ പ്രാര്‍ത്ഥനയോടും 103-മത് സങ്കീര്‍ത്തന വായനയോടും ആഘോഷം ആരംഭിച്ചു. ശ്രീ.ജേക്കബ് ഏ മാത്യൂ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഇടവക വികാരി റവ.തോമസ് ജോണ്‍ അദ്ധ്യക്ഷ പ്രസംഗം നല്‍കി. തന്റെ പ്രസംഗത്തില്‍ പ്രെയിസ് ദ ലോര്‍ഡ് എന്നു എല്ലാവരും പറയാറുണ്ടെങ്കിലും അതു വെറുതെ പറയുന്നവരാകാതെ ജീവിത പ്രായോഗിക തലങ്ങളിലൂടെ നന്ദി പറയുന്നവരായിരിക്കണം എന്ന് ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

വാര്‍ഷിക ആഘോഷങ്ങളുടെ മുഖ്യ അതിഥി കോട്ടയം മാര്‍ത്തോമ്മാ വൈദീക സെമിനാരിയുടെ മുന്‍ പ്രിന്‍സിപ്പാളും വൈദീക അദ്ധ്യാപകനും പണ്ഡിതനും ആയ റവ.ഡോ.പി.എസ്.ഡാനിയേല്‍ ആയിരുന്നു. തന്റെ സന്ദേശത്തില്‍ നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയില്‍ ആരാധിക്കുന്നവരായിരിക്കണം എന്നും, സാക്ഷിക്കുന്ന ഒരു സമൂഹമാവണമെന്നും നമുക്കുള്ളതു മറ്റുള്ളവരുമായി പങ്കു വെക്കുന്നവരായി ജീവിച്ചെങ്കില്‍ മാത്രമേ നാം ദൈവത്തിനു പ്രസാദമുള്ളവരായി മാറുകയുള്ളൂ എന്നു അദ്ദേഹം വിശ്വാസ്സികളോടുള്ള തന്റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. നരസേവ നാരായണ സേവ എന്ന ഹിന്ദു മതത്തില്‍ പറഞ്ഞിരിക്കുന്നതു നരനെ അഥവാ മനുഷ്യനെ സേവിക്കുന്നതു ദൈവ സേവയാണു എന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാം ഓരോരുത്തരും കരുതുകയും പങ്കുവെക്കുന്നവരും ആയിരിക്കണം. അതുകൊണ്ടാണു യേശുക്രിസ്തു പറഞ്ഞതു നിങ്ങള്‍ ഈ ചെറിയ ഒരുവനു ചെയ്തതു എനിക്കു ചെയ്തു എന്നു. നമ്മുടെ ശരീരത്തിന്റെ ഒരു അവയവത്തിനു വേദന വന്നാല്‍ ശരീരം മുഴുവനും വേദന അനുഭവപ്പെടും. സുഖവും അതുപോലെ തന്നെയാണെന്ന് റവ.ഡോ.ഡാനിയേല്‍ തന്റെ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. അതുപോലെ നമ്മുടെ സമൂഹത്തില്‍ ഒരാള്‍ക്കു വരുന്ന പ്രയാസ്സങ്ങളും, കഷ്ടങ്ങളും വേദയും നമ്മുടേയും വേദനയായി മാറണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു…മറ്റൊരുവനുണ്ടാകുന്ന സന്തോഷത്തില്‍ നാമും സന്തോഷിക്കണം. അല്ലാതെ അസ്സൂയപ്പെടുന്നവരാകരുത്. 35-മത് വാര്‍ഷികം കൊണ്ടാടുന്ന ലോസ് ആഞ്ചലസ് മാര്‍ത്തോമ്മ ഇടവകക്കു എല്ലാ നന്മകളും അദ്ദേഹം നേര്‍ന്നു. കൂടാതെ ഇടവകയുടെ രൂപീകരണത്തില്‍ ഭാഗപാക്കായ എല്ലാവര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു ഇടവകയുലെ സപ്തതി കൊണ്ടാടിയ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ഇടവകയിലെ അല്‍മായ ശുശ്രൂഷകന്‍ ശ്രീ.ജോര്‍ജ് ഈ വര്‍ഗീസ്സിന്റെ കൃതജ്ഞതയോടും മുതിര്‍ന്ന ഇടവക അംഗങ്ങളില്‍ ഒരാളായ് ശ്രീ.കെ.ജെ.ജോണിന്റെ പ്രാര്‍ത്ഥനയോടും റവ.ഡോ.ഡാനിയേലിന്റെ ആശീര്‍വാദത്തോടും വാര്‍ഷിക ആഘോഷങ്ങള്‍ക്കു സമാപനമായി. തുടര്‍ന്നു എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണവും നല്‍കി. ശേഷം വിവിധ മത്സരങ്ങളും നടത്തി.

ജോണ്‍ ജോര്‍ജ്, ലാസ് വേഗാസ്
ലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷംലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷംലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷംലോസ് ആഞ്ചലസ് മാര്‍ത്തോമ്മാ പള്ളിയുടെ 35-മത് വാര്‍ഷിക ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക