Image

ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മാണി

Published on 19 August, 2011
ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മാണി
കോട്ടയം : കൂണുപോലെ നാട്ടിലുയരുന്ന ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി കെ.എം.മാണി.ജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതി വ്യാപകമായതിനെതുടര്‍ന്നാണിത്.
 
ഫ്‌ളാറ്റ് നല്‍കാമെന്നും മറ്റും പറഞ്ഞ് ജനങ്ങളില്‍ പണം ഈടാക്കി മുങ്ങുന്ന ഏര്‍പ്പാടിന് തടയിടാന്‍ ഇത്തരം കമ്പനികള്‍ക്കും നിയന്ത്രണം കൊണ്ടുവരും. ഈ ബില്ലും പണിപ്പുരയിലാണെന്നു മന്ത്രി പറഞ്ഞു. സേവനവകാശ നിയമവും ഈ വര്‍ഷം തന്നെ കൊണ്ടുവരാനാകും. ഇതോടെ സര്‍ക്കാര്‍ സംവിധാനത്തിന് കൂടുതല്‍ ചുമതലാബോധം വരും.

ലോട്ടറി സമ്മാനഘടനയില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക