Image

കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍

Published on 22 August, 2011
കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍
കോഴിക്കോട്: കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ.പി അനിലിനെ (54) ചേവായൂരുള്ള ഔദ്യോഗിക വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ 7.30നാണ് മൃതദേഹം കണ്ടത്. പ്രൊവിഡന്‍സ് കേളജിന് സമീപമുളള ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവൂവെന്നും പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പാണ് കോട്ടയം സ്വദേശിയായ അനില്‍ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. മുമ്പ് റെയില്‍വേ പൊലീസ് സുപ്രണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക