Image

സ്‌ക്കൂള്‍ സോണില്‍ സെല്‍ഫോണിന് കര്‍ശന നിയന്ത്രണം

Published on 22 August, 2011
സ്‌ക്കൂള്‍ സോണില്‍ സെല്‍ഫോണിന് കര്‍ശന നിയന്ത്രണം
ഡാളസ് : ഡാളസ് വിദ്യാഭ്യാസ ജില്ലയില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ദിവസം മുതല്‍ സ്‌ക്കൂള്‍ സോണില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അധികാരികള്‍ അറിയിച്ചു. ഭൂരിപക്ഷം വിദ്യാലയങ്ങളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഹാന്‍ഡ് സെറ്റ് ഉപയോഗിച്ച് സംസാരിക്കുന്നതും, ടെക്സ്റ്റിങ്ങും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഡി.ഐ.എസി.ഡി പോലീസ് ചീഫ് ജോണ്‍ ബ്ലാക്ക് ബേണ്‍ പറഞ്ഞു.

സ്‌ക്കൂള്‍ തുറക്കുന്ന ആദ്യദിവസം സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് താക്കീത് നല്‍കും സെപ്റ്റംബര്‍ ഒന്നു മുതല്‍ 200 ഡോളര്‍ വരെ ഫൈന്‍ ഈടാക്കുമെന്നും ചീഫ് പറഞ്ഞു.

സെല്‍ഫോണിന്റെ അനിയന്ത്രിത ഉപയോഗം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും, അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി നടക്കുന്ന സ്‌ക്കൂള്‍ സോണില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് ചീഫ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സ്‌ക്കൂള്‍ സോണില്‍ സെല്‍ഫോണിന് കര്‍ശന നിയന്ത്രണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക