Image

എ.ജി.നോര്‍ത്ത് അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.

നിബു വെള്ളവന്താനം Published on 22 August, 2011
എ.ജി.നോര്‍ത്ത് അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.
ന്യൂയോര്‍ക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റേണ്‍ റീജിയന്‍ 22 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് 12 മുതല്‍ 14 വരെ അനുഗ്രഹപ്രദമായി നടന്നു. ന്യൂയോര്‍ക്ക് മിനിയോളയിലെ ഷാമിനേഡ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 12 ന് വൈകീട്ട് പ്രസിഡന്റ് പാസ്റ്റര്‍ എം.ജി.ജോണ്‍സണ്‍ കണ്‍വന്‍ഷന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയതു. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് നടന്ന പൊതുയോഗങ്ങളില്‍ റവ.ഡേവിഡ് ഇ സ്റ്റ്യൂവര്‍ട്ട് ജൂനിയര്‍ മുഖ്യപ്രഭാഷകനായിരുന്നു.

14 ഞായറാഴ്ച്ച രാവിലെ 9.30 ന് റീജിയന്റെ സംയുക്ത ആരാധനയും ഉണ്ടായിരുന്നു. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ എം.ജി.ജോണ്‍സണ്‍ നേതൃത്വം നല്‍കി. വിവിധ സഭകളുടെ മ്യൂസിക്ക് ഗ്രൂപ്പുകള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ബ്രദര്‍ ഫിലിപ്പ് ദാനിയേല്‍ നന്ദി പ്രകാശിപ്പിച്ചു. ട്രഷറാര്‍ ബ്രദര്‍ ജിജി വര്‍ഗീസ് സാമ്പത്തിക വിശദീകരണങ്ങള്‍ നടത്തി. യോഗങ്ങളില്‍ വന്‍ജനക്കൂട്ടം പങ്കെടുക്കാനെത്തിയിരുന്നു. യോഗങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
എ.ജി.നോര്‍ത്ത് അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.എ.ജി.നോര്‍ത്ത് അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.എ.ജി.നോര്‍ത്ത് അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക