Image

പത്തനംതിട്ടയില്‍ ബാങ്ക് ലോക്കര്‍ കുത്തിതുറന്ന് വന്‍ കവര്‍ച്ച

Published on 22 August, 2011
പത്തനംതിട്ടയില്‍ ബാങ്ക് ലോക്കര്‍ കുത്തിതുറന്ന് വന്‍ കവര്‍ച്ച
പത്തനംതിട്ട: മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ ലോക്കര്‍ കുത്തിതുറന്ന് വന്‍കവര്‍ച്ച. രണ്ടു കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക വിവരം. ബാങ്ക് അവധിയായിരുന്ന ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്.

പിന്‍വാതില്‍ കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. രാവിലെ ബാങ്കിലെത്തിയ ജോലിക്കാരാണ് കവര്‍ച്ചനടന്നതായി കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഉന്നത പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക