Image

മാക്‌സ്‌ ലൈവ്‌ എസ്‌എംഎസ്‌ വിപണിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
മാക്‌സ്‌ ലൈവ്‌ എസ്‌എംഎസ്‌ വിപണിയില്‍
ന്യൂയോര്‍ക്ക്‌: ഏറ്റവും കുറഞ്ഞ ചെലവില്‍ എസ്‌എംഎസ്‌ സേവനം ഉറപ്പാക്കി മാക്‌സ്‌ ലൈവ്‌ എസ്‌എംഎസ്‌ പായ്‌ക്ക്‌ വിപണിയില്‍ കുറഞ്ഞ സ്‌പീഡില്‍ കൂടുതല്‍ ഡേറ്റകള്‍ കൃത്യമായി ഉപയോക്താക്കളില്‍ എത്തിക്കുന്നുവെന്നതാണ്‌ പ്രത്യേകത.

ഓണം ഓഫറായി ഒരു ലക്ഷം എസ്‌എംഎസ്‌ അയക്കാന്‍ ആവശ്യമായ ഡേറ്റാ സൗജന്യവും കമ്പനി വാഗ്‌ദാനം നല്‍കുന്നു. ഒരു ലക്ഷം എസ്‌എംഎസ്‌ അയക്കുമ്പോള്‍ വെറും 4.25 പൈസ മാത്രമാണ്‌ ഉപയോക്താക്കള്‍ക്കുണ്ടാവുകയെന്നും ഇതു നിലവിലുള്ള എല്ല പരസ്യമേഖലയെ അപേക്ഷിച്ചും 90 ശതമാനത്തോളം കുറവാണെന്നും കമ്പനി മാര്‍ക്കറ്റിങ്‌ മാനേജര്‍ എം.പി രാജു അറിയിച്ചു. മാക്‌സ്‌ ലൈവ്‌ എസ്‌എംസിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ 9349201124, 04812570733 എന്നീ നമ്പരുകളില്‍ ലഭ്യമാണ്‌.

ഓണം ഫെസ്റ്റിവല്‍ ഓഫറുകള്‍ക്കു പുറമേ മറ്റു സൗജന്യങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ തുടര്‍ച്ചയായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ സഹായങ്ങളും കമ്പനിയുടെ മാര്‍ക്കറ്റിങ്‌ സെല്ലില്‍ നിന്നും ലഭ്യമാണ്‌. മീഡിയ സൊല്യൂഷന്‍സിനൊപ്പം ഐടി മേഖലയിലേയ്‌ക്കുള്ള കമ്പനിയുെട ആദ്യ കാല്‍വയ്‌പ്പ്‌ കൂടിയാണിത്‌. ഓണം സീണണില്‍ വിപണിയുടെ 60 ശതമാനമാണ്‌ കമ്പനിയുടെ ലക്ഷ്യം.
മാക്‌സ്‌ ലൈവ്‌ എസ്‌എംഎസ്‌ വിപണിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക