Image

ഹസ്സാരെയ്‌ക്ക്‌ പ്രധാനമന്ത്രിയുടെ കത്ത്‌: സമരം അവസാനിപ്പിക്കണമെന്ന്‌

Published on 23 August, 2011
ഹസ്സാരെയ്‌ക്ക്‌ പ്രധാനമന്ത്രിയുടെ കത്ത്‌: സമരം അവസാനിപ്പിക്കണമെന്ന്‌
ന്യൂഡല്‍ഹി: കഴിഞ്ഞ എട്ടുദിവസമായി നിരാഹാര സമരം തുടരുന്ന അണ്ണാഹസാരെ സമരം അവസാനിപ്പിക്കണമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ആവശ്യപ്പെട്ടു. ഇന്ന്‌ പ്രധാനമന്ത്രി ഹസാരെക്കയച്ച കത്തിലാണ്‌ എത്രയും പെട്ടെന്ന്‌ നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്‌. സമഗ്രലോക്‌പാല്‍ വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കാമെന്നും ഇക്കാര്യത്തില്‍ താന്‍ വ്യക്തിപരമായി താല്‍പര്യമെടുത്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. യുവ കോണ്‍ഗ്രസ്‌ നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ഗാന്ധിയും മന്‍മോഹന്‍സിങും നടത്തിയ കൂടിക്കാഴ്‌ചക്കുശേഷമാണ്‌ ഹസാരെയോട്‌ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്‌.

അതിനിടെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കേന്ദ്ര ശാസ്‌ത്രസാങ്കതിക വകുപ്പുമന്ത്രിയുമായ വിലാസ്‌റാവു ദേശ്‌മുഖിനെയാണ്‌ ചര്‍ച്ചകള്‍ക്കായി കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ പൗരപ്രമുഖന്‍ അരവിന്ദ്‌ കെജ്‌രിവാളും മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക