അടുത്ത പ്രവാസി ഭാരതീയ ദിവസ് 2012 ജനുവരിയില്‍ ജയ്പൂരില്‍
Published on 27 August, 2011
ന്യൂഡല്‍ഹി: അടുത്ത അടുത്ത പ്രവാസി ഭാരതീയ ദിവസ് 2012 ജനുവരിയില്‍ ജയ്പൂരില്‍
നടത്തുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. രാജസ്ഥാന്
സര്‍ക്കാരിന്റെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെയും
സഹകരണത്തോടെയാണു പരിപാടി. സംഗമത്തിനു മുന്നോടിയായി സെമിനാറുകള്‍ നടക്കും. 1500
പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള പ്രവാസി
ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മേളനത്തില്‍ വിതരണം ചെയ്യും.
`ആഗോള
ഇന്ത്യക്കാരനും സര്വപങ്കാളിത്ത വളര്‍ച്ചയും എന്നതാണ് കേന്ദ്ര പ്രവാസികാര്യ
മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗമത്തിന്റെ വിഷയം. ജനുവരി എട്ടിന്
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ
പ്രധാനമന്ത്രി കമല പെര്‍സാദ് ബിസേസര്‍ മുഖ്യാതിഥിയായിരിക്കും. സമാപന
സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പങ്കെടുക്കുമെന്നും മന്ത്രി
അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.pbdindia.org എന്ന വെബ്സൈറ്റില്‍ നിന്നും
ലഭിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല