Image

ന്യൂയോര്‍ക്ക്‌ നിശ്ചലം; മൂടിക്കെട്ടിയ ആകാശവും പരക്കെ ആശങ്കയും

Published on 27 August, 2011
ന്യൂയോര്‍ക്ക്‌ നിശ്ചലം; മൂടിക്കെട്ടിയ ആകാശവും പരക്കെ ആശങ്കയും

ന്യൂയോര്‍ക്ക്‌: മലപോലെ വന്നത്‌ മഞ്ഞുപോലെയാകുമോ? ചെറിയ കാര്യങ്ങളും ഊതിപ്പെരുപ്പിച്ച്‌ ഭീതിജനിപ്പിക്കുന്ന അമേരിക്കന്‍ രീതിതന്നെ ഐറീന്റെ കാര്യത്തിലും സംഭവിക്കുമോ?

അതെന്തായാലും ഉച്ചയോടെ ന്യൂയോര്‍ക്ക്‌ മഹാനഗരം നിശ്ചലമാകുകയാണ്‌. ട്രെയിന്‍ സര്‍വീസ്‌ പാടെ നിര്‍ത്തുന്നു. വിമാനങ്ങളും സര്‍വീസ്‌ നിര്‍ത്തുന്നു. കടല്‍തീരത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളിലുള്ളവരോട്‌ അവിടം വിടാന്‍ ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗും മറ്റും ഉത്തരവ്‌ നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ (ശനി) അഞ്ചുമണിക്കകം ഒഴിയാനാണ്‌ ഉത്തരവ്‌.

രാത്രി പത്തുമണിയോടെ കനത്ത മഴയുടെ അകമ്പടിയോടെയാണ്‌ ഐറീന്‍ എത്തുന്നത്‌. തോരാത്ത മഴ 24 മണിക്കൂര്‍ തുടര്‍ന്നേക്കും. ഇതോടുകൂടി വരുന്ന കാറ്റാണ്‌ ഭീകരന്‍. വീടുകളുടെ ഗ്ലാസുകളും മേല്‍ക്കൂരകളും മറ്റും തകര്‍ത്താണ്‌ കാറ്റ്‌ നാശംവിതയ്‌ക്കുക.

കാറ്റില്‍ ഒരുവശത്തെ ജനാല തകര്‍ന്നാല്‍ മഴയും കാറ്റും ഉള്ളിലേക്ക്‌ അടിച്ചുകയറും. മറുവശത്തെ ജനാലയും മേല്‍ക്കൂരയുമെല്ലാം അടിച്ചുതകര്‍ക്കപ്പെടും. ഇത്‌ അപകടകരമാണ്‌.

വൈദ്യുതിയും, വെള്ളവും മുടങ്ങാനുള്ള സാധ്യത ഏറെയാണ്‌. വൈദ്യുതി നിലയ്‌ക്കുമ്പോള്‍ ഫ്രിഡ്‌ജുകളിലെ ഭക്ഷണസാധനങ്ങള്‍ ഉപയോഗശൂന്യമാകും. കംപ്യൂട്ടറുകളും, ഫോണുകളും നിശ്ചലമാകും.

നോര്‍ത്ത്‌ കരോലിനയിലെ കരഭാഗങ്ങളില്‍ ഇന്നു പുലര്‍ച്ചെ ഐറീന്‍ ശക്തമായ പ്രഹരം തുടങ്ങിയിട്ടുണ്ട്‌. ന്യൂജേഴ്‌സി ഭാഗത്തേക്ക്‌ വൈകിട്ടോടെ എത്തും. ബീച്ചുകളിലും മറ്റുമുള്ളവരെ ഒഴിപ്പിച്ചുവരുന്നു. പല റോഡുകളും ഇടയ്‌ക്കുവെച്ച്‌ അടച്ചിട്ടുണ്ട്‌.

ഈസ്റ്റ്‌ കോസ്റ്റില്‍ ഇത്തരം ചുഴലിക്കാറ്റ്‌ അപൂര്‍വ്വമാണെന്നതിനാല്‍ ഇതിനെ എങ്ങനെ നേരിടണമെന്നതില്‍ ജനത്തിന്‌ വലിയ ധാരണയില്ല. ലൂയീസിലും ടെക്‌സാസിലുമൊക്കെ ഇത്തരം ഒഴിപ്പിക്കലുകള്‍ വല്ലപ്പോഴും ഉണ്ടാകാറുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാണ്‌.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ മേഖലകളിലെ മലമ്പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ കാറ്റാണ്‌ മുഖ്യശത്രുവാകുക.എന്തായാലും എല്ലാ സ്ഥലങ്ങളിലും അധികൃതര്‍ സജീവ ജാഗ്രത പുലര്‍ത്തുന്നു.

ന്യൂയോര്‍ക്കില്‍ രാവിലെ 10 മണിക്ക്‌ ഇതെഴുതുമ്പോള്‍ ആകാശം മൂടിക്കെട്ടിക്കിടക്കുന്നു. എന്തോ സംഭവിക്കുമെന്ന പ്രതീതി മൊത്തത്തില്‍ കാണാം. റോഡുകളില്‍ വാഹനങ്ങള്‍ നന്നേ കുറവ്‌. കടകള്‍ പലതും തുറന്നിട്ടില്ല. ആശുപത്രികളിലും മറ്റും ജോലിക്കുപോകുന്നവര്‍ ഇന്നു രാത്രിയും നാളെ പകലും അവിടെതന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്ന സ്ഥിതിയാണ്‌.

വാല്‍ക്കഷണം: എന്തായാലും മലയാളി സമൂഹത്തില്‍ അങ്കലാപ്പ്‌ ഒന്നുമില്ല. അവര്‍ നേരത്തെ തന്നെ `കുടി'വെള്ളം, സോഡ, ഐസ്‌ തുടങ്ങിയ അത്യാവശ്യ വസ്‌തുക്കളൊക്കെ സ്റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌! ഇനി ഐറീന്‍ വന്നാലും അവളുടെ അമ്മൂമ്മ കൂടി വന്നാലും മലയാളികള്‍ പേടിക്കാനൊന്നും പോകില്ല.

എന്തായാലും ഐറീന്‍ എന്ന നല്ല പേര്‌ ഈ ഭദ്രകാളിക്ക്‌ കൊടുത്തതിലുള്ള അമര്‍ഷം പലരിലുമുണ്ട്‌. ഒക്കെ സായിപ്പിന്റെ ഓരോ വിക്രിയകള്‍...

ഐറീന്‍ ചുഴലിക്കാറ്റ് ഇന്നു (ശനി) വൈകുന്നേരം ന്യു യോര്‍ക്കിന്റെ വിവിധ മേഖലകളില്‍ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ തീര പ്രദേശത്തു നിന്നു ഇന്നലെ തന്നെപതിനായിരങ്ങളെ ഒഴിപ്പിച്ചു. കൂടുതലും ലോംഗ് ഐലന്‍ഡിലുള്ളവരാണു. ന്യു യോര്‍ക്ക് നഗരത്തിലെ ബാറ്ററി പാര്‍ക്ക് സിറ്റി, മറ്റു തീരത്തോടടുത്തുള്ള പ്രദേശങ്ങളിലുള്ളവര്‍ എനിവരെയും ഒഴിപ്പിക്കും.
ഉച്ചയോടെ ന്യു യോക്കിന്റെ സിരാവ്യൂഹമെന്നു വിശേഷിപ്പിക്കാവുന്നസബ് വേ ട്രയിനുകള്‍ ഓട്ടം നിര്‍ത്തും. ഇതിനു മുന്‍പ് മൊത്തം ട്രയിന്‍ സംവിധാനം പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്നാണു കരുതുന്നത്. ഓട്ടം നിര്‍ത്താന്‍ എട്ടു മണിക്കൂര്‍ വേണം. അതു പോലെ ഓട്ടം പുനരാരംഭിക്കാനും എട്ടു മണിക്കൂര്‍ വേണം. ചുരുക്കത്തില്‍ തിങ്കളാഴ്ച രാവിലേയും ട്രയിന്‍ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.
ശനി, ഞായര്‍ ദിനങ്ങളിലെ 5000-ല്‍ പരം വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഔദ്യോഗിക തലത്തില്‍ ഏതു സാഹചര്യത്തെ നേരിടാനും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ ഗൗരവ പൂര്‍വം കാണാന്‍ പ്രസിഡന്റ് ഓബാമയും അഭ്യര്‍ത്ഥിച്ചു.

അവധിക്കാലയാത്ര വെട്ടിച്ചുരുക്കി മസാച്യുസെറ്റ്‌സില്‍നിന്ന് വാഷിങ്ടണിലേയ്ക്ക് ഒബാമ മടങ്ങിയെത്തി.

വിഭാഗം ഒന്നില്‍ പെടുത്തിയിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ്, മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. കുറച്ചുകൂടി ശക്തി വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഈ സീസണിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റാണ് ഐറിന്‍. കരീബിയന്‍ മേഖലയില്‍ ഇതിനകം നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റ്, ബഹാമസ് കടന്നാണ് ഇപ്പോള്‍ യു.എസ്.തീരത്തെത്തുന്നത്.

 

ചുഴലിക്കാറ്റ്: കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരെ ഒഴിവാക്കി.

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാരെ താല്‍ക്കാലികമായി ഒഴിവാക്കും. അമേരിക്കയില്‍ ചുഴലിക്കാറ്റ് ഭീഷണിയുള്ളതുകൊണ്ട് അവിടെ വിമാനം ഇറങ്ങാന്‍ കഴിയില്ലെന്നാണ് ഇതിനു കാരണമായി അധികൃതര്‍ പറയുന്നത്.

ഇന്നു രാവിലെ കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്ക് പോയ വിമാനത്തിലെ 53 യാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്, ഗള്‍ഫ് എയര്‍ തുടങ്ങിയ എയര്‍ലൈനുകളിലും കൊച്ചിയില്‍ നിന്ന് നിരവധിപേര്‍ അമേരിക്കയിലേക്ക് പോകുവാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്.

ഇവിടെയെല്ലാം യാത്ര മുടങ്ങുന്ന സ്ഥിതിയാണുള്ളത്. അമേരിക്കയില്‍ സുരക്ഷിതമായി വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയുമെന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ അവിടേയ്ക്കുള്ള യാത്രക്കാരെ കൊണ്ടുപോകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്

 

City officials made the unprecedented decision to shut down the mass transit system starting at noon Saturday and to evacuate by 5 p.m. more than 250,000 New Yorkers who live along the southern coastal rim of the city. That includes residents of Manhattan's Battery Park City, vast parts of Staten Island, Brooklyn's Howard and Manhattan beaches and everyone in the beachfront communities of Rockaway.

Even as Bloomberg acknowledged Friday's sunny skies, he warned New Yorkers who live in the affected areas to get going -- and for everyone else to make plans to spend most of Sunday indoors. All sporting, street and outdoor cultural events including a Dave Matthew's concert are canceled for Satuday and Sunday, he said.

The transit system, including subways, buses and trains, takes about eight hours to completely shut down -- and about the same amount of time to restart, which could mean it won't be functioning by Monday morning rush hour.

Jay Walder, the Metropolitan Transit Authority chairman, said it takes time to move the vast amount of equipment needed to cover a system that spans 5,000 square miles and is used daily during the week by about 8 million riders and by about half that number on the weekends. The entire system has only shut down on rare occasions, such as in blackouts.

 

With Hurricane Irene bearing down on the East Coast, U.S. air carriers have canceled nearly 5,000 flights this weekend and warned that several major airports in New York and Washington could shut down entirely to guard against the storm's destructive force.

Because the region is home to the nation's busiest airspace, the cancellations are expected to cause delays at airports across the country starting Saturday, stranding tens of thousands of travelers, many returning from summer vacations.

Amtrak, meanwhile, said it planned to cancel most train service south of Washington, D.C., through Sunday.

 

EMERGENCY NUMBERS ARE DIFFERENT IN EACH AREA. BUT 911 WILL BE THE BEST HELP

ന്യൂയോര്‍ക്ക്‌ നിശ്ചലം; മൂടിക്കെട്ടിയ ആകാശവും പരക്കെ ആശങ്കയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക