Image

ട്രൈസ്റ്റേറ്റ്‌ തിരുവോണം സെപ്‌തംബര്‍ 3 ന്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 27 August, 2011
ട്രൈസ്റ്റേറ്റ്‌ തിരുവോണം സെപ്‌തംബര്‍ 3 ന്‌
ഫിലാഡല്‍ഫിയ: മെട്രോ ഫിലാഡല്‍ഫിയായിലെ പതിനഞ്ചില്‍പരം കലാസാംസ്‌കാരിക സാമുദായിക സംഘടനകളുള്‍ക്കൊള്ളൂന്ന ട്രൈസ്റ്റേറ്റ്‌ കേരളാഫോറം ഈ വര്‍ഷത്തെ പൊന്നോണം പൊടിപൂരമാക്കാന്‍ സുധാ കര്‍ത്താ-വിന്‍സന്റ്‌ ഇമ്മാനുവല്‍-ജീമോന്‍ ജോര്‍ജ്‌ ടിമിന്റെ നേതൃത്വത്തില്‍ പരിശ്രമിക്കുന്നു. സെപ്‌തംബര്‍ 3 ശനിയാഴ്‌ച്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 വരെ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറൂന്ന ഓണമഹോല്‍സവത്തില്‍ വിശാലഫിലാഡല്‍ഫിയാ റീജിയണിലെ നൂറുകണക്കിനു കലാസ്‌നേഹികള്‍ പങ്കെടുക്കും.

സമ്പല്‍സമൃദ്ധിയുടെയും സര്‍വൈശ്വര്യങ്ങളുടേയും പ്രതീകോത്സവമായ തിരുവോണാഘോഷപരിപാടിയില്‍ പൊതുസമ്മേളനം, വിശിഷ്‌ഠവ്യക്തികളെ ആദരിക്കല്‍, പ്രമുഖ സാംസ്‌കാരികനായകന്മാരുടെ ഓണസമ്പേശം എന്നിവയുണ്ടാകും. മാതാ, ഭരതം, നൂപുര, ലയന, നൃത്തശ്രീ എന്നീ ഡാന്‍സ്‌ സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന വിശേഷാല്‍ നൃത്തരംഗങ്ങളും, മലയാളത്തനിമയും, സംസ്‌കാരവും, പാരമ്പര്യങ്ങളും വിളിച്ചോതുന്ന പ്രാചീനകലാരൂപങ്ങളായ കൈകൊട്ടിക്കളി, തിരുവാതിരകളി, തെയ്യം, ഓട്ടന്തുള്ളല്‍, ചെണ്ടമേളം, മിമിക്രി, മഹാബലിയയുടെ എഴുന്നള്ളത്ത്‌ എന്നിവയും ഓണക്കാലത്തെ മാത്രം പ്രത്യേകതയായ ഓണവിപണിയും ട്രൈസ്റ്റേറ്റ്‌ തിരുവോണനഗറില്‍ സജീവമായുണ്ടാകും.

മാധ്യമരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയതിനു ഏഷ്യാനെറ്റ്‌ റൗണ്ടപ്പ്‌ അവതാരകനും, മാതൃഭൂമി ലേഖകനുമായ ഡോ. കൃഷ്‌ണ കിഷോറിനും, സാഹിത്യരംഗത്തെ ശ്രേഷ്‌ഠ സംഭാവനകള്‍ക്ക്‌ പ്രശസ്‌ത സാഹിത്യകാരനും, കോളമിസ്റ്റുമായ രാജു മൈലപ്രക്കും, സാമൂഹ്യരംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്ക്‌ പി. കെ. സോമരാജനും ഓണം വേദിയില്‍ അവാര്‍ഡുകള്‍ നല്‍കും. പ്രശസ്‌തരായ പ്രതിഭകളെ ആദരിക്കുന്നതിനൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യമാര്‍ന്ന മറ്റു കലാപരിപാടികളും കാണികള്‍ക്ക്‌ കണ്‌കുളിര്‍ക്കെ ആസ്വദിക്കാന്‍ സാധിക്കും. ട്രൈസ്റ്റേറ്റ്‌ ഓണാഘോഷപരിപാടികള്‍ ഏഷ്യാനെറ്റ്‌, കൈരളി, മലയാളം ചാനല്‍, ജയ്‌ഹിമ്പ്‌ എന്നീ ടി. വി ചാനലുകള്‍ സമ്പ്രേഷണം ചെയ്യും.

ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ മുഴുവന്‍ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരുക്കുന്ന വന്‍പിച്ച ഓണാഘോഷപരിപാടിയിലേക്ക്‌ എല്ലാ മലയാളികളെയും ട്രൈസ്റ്റേറ്റ്‌ കേരളാഫോറം ചെയര്‍മാന്‍ സുധാ കര്‍ത്താ, ജനറല്‍ സെക്രട്ടറി വിന്‍സന്റ്‌ ഇമ്മാനുവല്‍, ഓണാഘോഷകമ്മിറ്റി ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്‌, ട്രഷറര്‍ ഈപ്പന്‍ മാത്യു എന്നിവര്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാവര്‍ക്കും തിരുവോണത്തിന്റെ സകലവിധ ഐശ്വര്യങ്ങളും നേരുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുധാ കര്‍ത്താ 267 575 7333, വിന്‍സന്റ്‌ ഇമ്മാനുവല്‍ 215 880 3341, ജീമോന്‍ ജോര്‍ജ്‌ 267 970 4267.
ട്രൈസ്റ്റേറ്റ്‌ തിരുവോണം സെപ്‌തംബര്‍ 3 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക