Image

കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള സെപ്റ്റംബര്‍10ന്‌ വാഷിങ്ടണില്‍

ഡോ. മുരളീരാജന്‍ Published on 27 August, 2011
കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള  സെപ്റ്റംബര്‍10ന്‌ വാഷിങ്ടണില്‍
വാഷിങ്ടണ്‍ ഡിസി : കേരളാ കള്‍ച്ചറല്‍ സൊസൈറ്റി വാഷിങ്ടണില്‍ ഓണം മേള സെപ്റ്റംബര്‍ പത്ത് ശനിയാഴ്ച അവിട്ടം നാളില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അനില്‍ നായര്‍ അറിയിച്ചു.

ഓഗസ്റ്റ് 27ന് നടത്തുവാനിരുന്ന ഈ ഉല്‍സവം 2011 ഐറിന്‍ ചുഴലിക്കാറ്റിന്റെ അപ്രതീക്ഷിതമായ വരവോടെ സെപ്റ്റംബര്‍ പത്തിലേക്ക് മാറ്റുകയായിരുന്നു. വാഷിങ്ടണ്‍ മെട്രോപ്രദേശങ്ങളായ വെര്‍ജീനിയയിലും മേരിലാന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പരിപാടികള്‍ നടത്തുവാനിരുന്ന ഓഡിറ്റോറിയത്തിന്റെ ലഭ്യത ഇല്ലാതെ വന്നതും പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ സുരക്ഷയെയും കണക്കിലെടുത്തു കൊണ്ട് കെസിഎസിന്റെ ഭരണനിര്‍വഹണ സമിതി അടിയന്തിര യോഗം ചേര്‍ന്ന് ഈ തീരുമാനമെടുക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
 www.kesmw.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

അനില്‍ നായര്‍ : 443 822 4828
പ്രീതി രാമ
ന്‍ : 410 654 8706
അനില്‍ ചന്ദ്രന്‍ : 301 346 3188
ബിനു ഏബ്രഹാം : 301 503 6571

കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള  സെപ്റ്റംബര്‍10ന്‌ വാഷിങ്ടണില്‍കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണംമേള  സെപ്റ്റംബര്‍10ന്‌ വാഷിങ്ടണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക