ഡാളസ്സ് : ഡാളസ്സ് മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ
ഓണാഘോഷം സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡി.എഫ്.ഡബ്ല്യൂ ഹിന്ദു
ടെംപിള്‍ കള്‍ച്ചറല്‍ ഹാളില്‍ (1605 North Briton Road, Irving) നടക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി ചെണ്ടമേളം, താലപ്പൊലി, ഓണസദ്യ എന്നിവയാല്‍
വിഭവസമൃദ്ധമായ ഓണവിരുന്നാണ് ഇക്കുറി ഡി.എം.എ ഡാളസ്സിലെ മലയാളി സമൂഹത്തിനായി
ഒരുക്കിയിരിക്കുന്നത്.
കൂടാതെ കേരളത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന
വിവിധ സാംസ്കാരിക കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ഒരിക്കല്‍ കൂടി
വന്നണയുന്ന ഓണത്തെ വരവേല്ക്കുവാനായി ഡാളസ്സിലെ മലയാളി സമൂഹത്തെ സ്വാഗതം
ചെയ്യുന്നതായും ഡി.എം.എ യ്ക്കു വേണ്ടി പ്രസിഡന്റ് രാജു ചാമത്തില്‍ ,
സെക്രട്ടറി ജയിക്കബ് പനമ്പുറത്ത് , ബോര്‍ഡ് ട്രസ്റ്റ് ചെയര്മാന് ജോണ്‍
ശാമുവേല്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.