Image

കാവനാല്‍ കുര്യന്‍ വര്‍ഗീസ്‌ ഹൂസ്റ്റണില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 28 August, 2011
കാവനാല്‍ കുര്യന്‍ വര്‍ഗീസ്‌ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: എറണാകുളം പുത്തന്‍കുരിശ്‌ സ്വദേശി കാവനാല്‍ കുര്യന്‍ വര്‍ഗീസ്‌ (കെ.കെ വര്‍ഗീസ്‌ -70) നിര്യാതനായി. റിട്ടയേര്‍ഡ്‌ കേരളാ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്നു.

ഭാര്യ: മോളി, എറണാകുളം കാക്കനാട്‌ കുഴിയാഞ്ഞാല്‍ കുടുംബാംഗമാണ്‌.

മക്കള്‍: അഡ്വ. ജോജി കാവനാല്‍ (ജയ്‌ഹിന്ദ്‌ ടിവി റീജിയണല്‍ മാനേജര്‍, ന്യൂയോര്‍ക്ക്‌), ജിജോ കാവനാല്‍ (സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍, ഹൂസ്റ്റണ്‍).

മരുമക്കള്‍: മീന - ചങ്ങനാശേരി മംഗളാവില്‍ കുടുംബാംഗം, എമില - കോട്ടയം മഠത്തുംപറമ്പില്‍ കുടുംബാംഗം.

ഓഗസ്റ്റ്‌ 31-ന്‌ ബുധനാഴ്‌ച ഹൂസ്റ്റണ്‍ റിച്ച്‌മോണ്ടിലുള്ള സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ പൊതുദര്‍ശനം നല്‍ക്കും.

സംസ്‌കാരം പിന്നീട്‌ എറണാകുളം പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോജി (914 409 5385 യു.എസ്‌.എ), ജിജോ (832 477 4154)
കാവനാല്‍ കുര്യന്‍ വര്‍ഗീസ്‌ ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക