Image

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ നാലിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 August, 2011
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ നാലിന്‌
ന്യൂയോര്‍ക്ക്‌: കേരളസമാജത്തിന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെന്റ്‌ മൈക്കിള്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സെപ്‌റ്റംബര്‍ നാലാം തീയതി വിപുലമായി നടത്തുന്നതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ അറിയിച്ചു.

സെപ്‌റ്റംബര്‍ നാലാംതീയതി ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ സരസ്വതി പ്രഭാകരന്‍ നിലവിളക്ക്‌ കൊളുത്തുന്നതോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ പരമ്പരാഗത രീതിയിലുള്ള ഓണസദ്യ, മാവേലി വരവേല്‍പ്‌, പൊതുസമ്മേളനം, തനതായ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും.

എല്ലാ മലയാളി സുഹൃത്തുക്കളും കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിയില്‍ സംബന്ധിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ജോണ്‍ (പ്രസിഡന്റ്‌) 718 530 3165, ഉമ്മന്‍ ഏബ്രഹാം (സെക്രട്ടറി) 718 494 6376, ജോയിക്കുട്ടി ജോര്‍ജ്‌ (ട്രഷറര്‍) 646 284 5044, ബിനോയി തോമസ്‌ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍) 201 456 6226).
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ നാലിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക