Image

ബിസിസിഐയും വിവരാവകാശ നിയമപരിധിയിലേക്ക്

Published on 30 August, 2011
ബിസിസിഐയും വിവരാവകാശ നിയമപരിധിയിലേക്ക്
ന്യൂഡല്‍ഹി: ബിസിസിഐയെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുത്തുന്ന പുതിയ കായികനിയമം കേന്ദ്രമന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യും. എല്ലാ കായികസംഘടനകളുടെയും പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്‍ ചര്‍ച്ചക്ക് കൊണ്ടുവരുന്നതെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദേശീയ കായികവികസനനിയമം എന്ന പേരിലുള്ള നിയമത്തിന്റെ കരട് രൂപം തയ്യാറായിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയാല്‍ കരട് സഭയില്‍ വെക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു.

ബിസിസിഐ അടക്കമുള്ള എല്ലാ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളെയും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുത്താനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, ഒളിമ്പിക് അസോസിയേഷന്‍, നാഡ തുടങ്ങിയവയുടെയെല്ലാം ഉന്നതാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കും.

സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കായികകോടതിയും നടപ്പാക്കുമെന്നും മാക്കന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക