കയ്യേറ്റ ഭൂമി ആദിവാസികള്‍ക്കു തിരികെ നല്‍കണമെന്നു സുപ്രീംകോടതി
Published on 30 August, 2011
ന്യൂഡല്‍ഹി : കയ്യേറ്റ ഭൂമി ആദിവാസികള്‍ക്കു
തിരികെ നല്‍കണമെന്നു സുപ്രീംകോടതി വിധി. ആദിവാസി ഭൂമി മറ്റുള്ളവര്‍
വാങ്ങിയാലും കയ്യേറിയാലും അത് ആദിവാസികള്‍ക്കു തന്നെ തിരികെ
നല്‍കണം.ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി എങ്ങനെ കയ്യേറ്റം
ചെയ്യാനാകുമെന്നും കോടതി ചോദിച്ചു. കയ്യേറ്റക്കാരുടെ താല്പര്യങ്ങള് അല്ല
സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. പാലക്കാട്
അഗളിയില്‍ ആദിവാസി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് 1999ലെ ഹൈക്കോടതി വിധി
ശരിവച്ചു കൊണ്ടാണു സുപ്രീംകോടതി ഉത്തരവ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല