Image

ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്‌ അടിയന്തര ലാന്റിംഗിന്‌ തടസ്സം സൃഷ്ടിച്ചുച ചൈനീസ്‌ പൈലറ്റിനെതിരെ നടപടി

Published on 31 August, 2011
ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്‌ അടിയന്തര ലാന്റിംഗിന്‌ തടസ്സം സൃഷ്ടിച്ചുച ചൈനീസ്‌ പൈലറ്റിനെതിരെ നടപടി
ഷാംഗ്‌ഹായ്‌: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന്‌ അടിയന്തര ലാന്റിംഗിന്‌ അനുമതി തേടിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ജെറ്റു വിമാനത്തിന്‌ തടസ്സം സൃഷ്ടിച്ച ചൈനീസ്‌ വിമാന കമ്പനിയായ ജുന്‍യാവോ എയര്‍ലൈന്‍സിന്റെ പൈലറ്റിന്റെ ലൈസന്‍സ്‌ ചൈനീസ്‌ അധികൃതര്‍ പിന്‍വലിച്ചു.

ഈമാസം 13 നാണ്‌ വന്‍ദുരന്തത്തിനു തന്നെ കാരണമാവുമായിരുന്ന ഈ അപകടം തലനാരിഴയ്‌ക്ക്‌ വഴിമാറിപ്പോയത്‌. ഷാംഗ്‌ഹായ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിനു മുകളിലെത്തിയ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്‌ മോശമായ കാലാവസ്ഥ കാരണം വിമാനത്താവളത്തിനു മുകളില്‍ 20 തവണ വട്ടമിട്ടു പറന്നു. ഇതേ തുടര്‍ന്ന്‌ ഇന്ധനം തീര്‍ന്ന വിമാനം നഗരത്തിലെ മറ്റൊരു വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗിനായി മുന്‍ഗണന നല്‍കണമെന്ന്‌ അനുമതി തേടി. ഇതേ സമയം തന്നെ ജുനേയാവോ എയര്‍ലൈന്‍സ്‌ വിമാനത്തിന്റെ പൈലറ്റും അടിയന്തര ലാന്റിംഗിനായ അനുമതി ചോദിച്ചിരുന്നു. രണ്ടു വിമാനങ്ങളും വിമാനത്താവളത്തിന്റെ മുകളില്‍ വട്ടമിട്ടു പറക്കുകയായിരുന്നു അപ്പോള്‍. അതേ സമയം ഷാംഗ്‌ഹായ്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ ചൈനീസ്‌ വിമാനത്തോട്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തിന്‌ മുന്‍ഗണന നല്‍കി വഴിയൊരുക്കാന്‍ ആറു തവണ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും തന്റെ വിമാനത്തിലും ഇന്ധനമില്ലെന്ന്‌ പൈലറ്റ്‌ അറിയിച്ചു. ഇതിനിടയ്‌ക്ക്‌ രണ്ടു വിമാനങ്ങളും ആകാശത്തു വച്ച്‌ കൂട്ടിയിടിയില്‍ നിന്നും കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ഏതായാലും രണ്ടു വിമാനങ്ങളും സുരക്ഷിതമായി വിമാനത്താവളത്തിലിറങ്ങി.

തുടര്‍ന്ന്‌ ചൈന സിവില്‍ ആവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ വിമാനത്തില്‍ വെറും 18 മിനുട്ട പറക്കുന്നതിനുള്ള ഇന്ധനമേ ശേഷിക്കുന്നുള്ളുവെന്ന്‌ കണ്ടെത്തി. അതേസമയം ജുനേയാവോ വിമാനത്തില്‍ 42 മിനുട്ട്‌ പുറക്കാനുള്ള ഇന്ധനം ശേഷിക്കുന്നുണ്ടായിരുന്നു. എയര്‍ ട്രാഫിക്‌ കണ്‍ട്രോളിന്റെ നിര്‍ദേശം അവഗണിച്ചതിനും അപകടത്തിനു കാരണമായോക്കാവുന്ന കൃത്യം അനാവശ്യമായ ചെയ്‌തതിനുമാണ്‌ ജുനുയാവോ എയര്‍ലൈന്‍സ്‌ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സ്‌ പിന്‍വലിച്ചത്‌. കടുത്ത ട്രാഫിക്‌ അനുഭവപ്പെടുന്ന വിമാനത്താവളമായ ഷാംഗ്‌ഹായില്‍ ഇതുനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക