Image

കോട്ടയം രൂപതാ ശതാബ്ദി സമാപന സമ്മേളനം ഷിക്കാഗോയില്‍

സൈമണ്‍ മുട്ടത്തില്‍ Published on 31 August, 2011
കോട്ടയം രൂപതാ ശതാബ്ദി സമാപന സമ്മേളനം ഷിക്കാഗോയില്‍
ഷിക്കാഗോ: കോട്ടയം രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ അമേരിക്കയിലെ സമാപന സമ്മേളനം സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് ആഘോഷിക്കും.

വടക്കേ അമേരിക്കയിലെ വിവിധ ക്‌നാനായ സംഘടനകളിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് സതാബ്ദി സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കലാപരിപാടികള്‍, രൂപതാ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാമുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ശതാബ്ദി സമാപന സമ്മേളനത്തിന്റെ ആഘോഷങ്ങള്‍ക്ക് റോയി ചേലമലയില്‍, സക്കറിയ ചേലയ്ക്കല്‍, ജോസ് ഓലിയാനിക്കല്‍, ടോമി നെടിയകാലായില്‍, റ്റിനു പറഞ്ഞാട്ട്, സിജോ കുളത്തില്‍കരോട്ട്, സാജന്‍ മുടിയൂര്‍കുന്നേല്‍, ഷിജു ചെറിയത്തില്‍, ജോയി ചൂട്ടുവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സെപ്റ്റംബര്‍ നാലിന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ ക്‌നാനായ കമ്യൂണിറ്റി സെന്ററിലേക്ക് മുഴുവന്‍ ക്‌നാനായ സമുദായ സ്‌നേഹികളേയും ക്ഷണിക്കുന്നതായി കെ.സി.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, പ്രോഗ്രാം കമ്മിറ്റിയും അറിയിച്ചു.
കോട്ടയം രൂപതാ ശതാബ്ദി സമാപന സമ്മേളനം ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക