ടാമ്പ, ഫ്ളോറിഡ: ടാമ്പ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരിവെരി റവ. ജോര്‍ജ് എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ മാതാവും വെള്ളൂര്‍ കളിംകൂട്ടില് പരേതനായഫിലിപ്പ് എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം , 93, നിര്യാതയായി. കിളിരൂര്‍ പതിന്നാലില്‍ പറയില്‍ കുടുംബാംഗമാണ്.
ലീലാമ്മ മാത്യു, ഫിലിപ്പ് കെ. എബ്രഹാം (രാജു) മോളി നൈനാന്, ആനി സാജന് (ഇന്ത്യ) സാബു കെ. എബ്രഹാം, ഷീല എബ്രഹാം, ഷെര്‍ലി എബ്രഹാം എന്നിവരാണ് മറ്റു മക്കള്‍. എല്ലാവരും തന്നെ അമേരിക്കയില്‍. മരുമക്കള്‍: തോമസ് മാത്യു, ശോശാമ്മ ഏബ്രഹാം, മാത്യു നൈനാന് (ബെന്നി), എല്‍സി എബ്രഹാം , സാജന് ഫിലിപ്പ് (ഇന്ത്യ), ആനി എബ്രഹാം, ഷബു എബ്രഹാം, എബ്രഹാം ചെറിയാന് (സാബു).
സംസ്കാരംവെള്ളൂര് സെന്റ് സൈമണ്‍ യാക്കോബായ സുറിയാനി പള്ളിയില്‍. തല്‍സമയ സമ്പ്രേക്ഷണത്തിന്റെ ലിങ്ക് പിന്നീട് അറിയിക്കും.
പരേതക്കു വേണ്ടി ടാമ്പ മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും
News: സജി കരിമ്പന്നൂര്‍