-->

CHARAMAM

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

Published

ഓസ്റ്റിന്‍ (ടെക്‌സസ്): ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ-സമൂഹിക- ബിസിനസ് മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79) മാര്‍ച്ച് 31-നു ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ഓസ്റ്റിനില്‍ നടക്കും.

കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതരായ കൊച്ചുമ്മന്‍ വര്‍ഗീസ് - മറിയാമ്മ തോമസ് ദമ്പതികളാണ് മാതാപിതാക്കള്‍.

കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്‌ട്രേഡ് നഴ്‌സ്, സൗത്ത് ബീച്ച് സൈക്യാട്രിക്  സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്) ആണ് സഹധര്‍മ്മിണി.

ഷിബു തോമസ് (ടെക്‌സസ്), ഡോ. ജിബു തോമസ് (ന്യൂജഴ്‌സി) എന്നിവര്‍ മക്കളും, ആനി തോമസ്, ഓര്‍ഷി തോമസ് എന്നിവര്‍ ജാമാതാക്കളുമാണ്. മിഷേല്‍, എലിസബത്ത്, ആന്‍ഡ്രൂ, മാത്യു, ക്രിസ്റ്റഫര്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

എന്‍ജിനീയറിംഗ് ബിരുദ സമ്പാദനത്തിനുശേഷം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്നു. 1970-കളുടെ ആരംഭത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ദീര്‍ഘകാലം ചേസ് മന്‍ഹാട്ടന്‍ ബാങ്കില്‍ സേവനം അനുഷ്ഠിച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. ആദ്ധ്യാത്മിക മേഖലകളില്‍ ഏറെ സജീവമായിരുന്ന വര്‍ഗീസ് തോമസ് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ സ്ഥാപകാംഗം കൂടിയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനിക്കാനാവുംവിധം അമേരിക്കയില്‍ സ്വന്തമായ ആരാധനാലയം എന്ന അഭിലാഷം സാധ്യമാക്കുന്നതില്‍ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയിച്ച വ്യക്തിത്വം കൂടിയാണ് അദ്ദേഹം. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിവിധ നേതൃത്വ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചശേഷം 1995-ല്‍ ന്യൂജഴ്‌സിയിലേക്കും, തുടര്‍ന്ന് 2014-ല്‍ ടെക്‌സസിലെ ഓസ്റ്റിനിലേക്കും താമസം മാറ്റി. ഓസ്റ്റിനിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് ഇപ്പോള്‍.

അന്നമ്മ വര്‍ഗീസ് (മുംബൈ), ഗ്രേസി വര്‍ഗീസ് (അയിരൂര്‍), മറിയാമ്മ തോമസ് (ന്യൂജഴേസി), സാലി തോമസ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മോന്‍സി വര്‍ഗീസ് (യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- ഫോമ ദേശീയ നേതാവും, കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡന്റും) എന്നിവര്‍ പരേതന്റെ സഹോദരീ- സഹോദരങ്ങളാണ്.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും യഥാക്രമം ബുധനാഴ്ച- കോര്‍ളി ഫിഷ് ഫ്യൂണറല്‍ ഹോം ഓസ്റ്റിന്‍, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മാനര്‍, ഓസ്റ്റിന്‍ എന്നിവടങ്ങളില്‍ വച്ചു പിന്നീട് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു തോമസ് (512 516 5720).
ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.



Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

View More