സൂസൻ കെ. മാത്യു, ഡാളസ്

Published on 08 April, 2021
 സൂസൻ കെ. മാത്യു, ഡാളസ്

ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യു (70) അന്തരിച്ചു . പരേതരായ മങ്ങാരത്തിൽ വടവുകോട് കുര്യൻ വർക്കിയുടെയും അന്നാമ്മ വർക്കിയുടെയും മകളാണ് പരേത. 1999  മുതൽ ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് മിനിസ്ട്രി സഭാംഗമായിരുന്നു. ഇരുപത്തി എട്ടു വർഷത്തോളം കുടുംബ സമേതം ബോംബയിലെ മലാഡിലും വസായിലും  ടി. പി. എം. സഭാംഗമായിരുന്നു.

മക്കൾ: സിനി ആൽഫി, ഡാനി മാത്യു, ബ്ലെസി വർഗീസ്. മരുമക്കൾ: ആൽഫി രാജു, നിബിൻ വർഗീസ്, ഐറിൻ  മാത്യു 

പൊതുദർശനം: ഏപ്രിൽ 9  വെള്ളി വൈകിട്ട് 7 മണി
സംസ്കാര ശുശ്രുഷ: ഏപ്രിൽ 10  ശനി രാവിലെ 10 മണി: ന്യു ടെസ്റ്റമെന്റ് ചർച്ച്  (New Testament Church ( TPM) 2545 John West Rd, Dallas, Tx 75228)

സംസ്കാരം: New Hope Funeral Home, 500 US-80, Sunnyvale, Tx 75182

വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂസന്റെ നിര്യാണത്തിൽ  അനുശോചിച്ചു .നമക്കൾക്കും കൊച്ചുമക്കൾക്കും സുഹൃത്തുക്കൾക്കും സഭക്കും മറക്കാനാവാത്ത ഓർമ്മകൾ ബാക്കി നിർത്തി അനുഗ്രഹീത ആത്മീയ ജീവിതം കാഴ്ചവെച്ച സ്നേഹ വതിയായിരുന്നു സൂസൻ എന്ന് വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ  പ്രോവിന്സിന്റെ  അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു
 മാത്യു ഉണ്ണൂണ്ണി: 214-240-9475 
ബോബൻ ഉണ്ണൂണ്ണി: 214-458-8623

വിവരങ്ങൾക്ക്:   Mathew  214 384 6846

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക