CHARAMAM

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍, 72): ന്യൂയോര്‍ക്ക്

Published

ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം കാര്യവട്ടം പുതുവല്‍പുത്തന്‍വീട്ടില്‍ ഇസ്രയേല്‍ ബെഞ്ചമിന്റെ ഭാര്യ സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍, 72) ബുധനാഴ്ച വൈകിട്ട് സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. സംസ്കാരം ബുധനാഴ്ച.

ടീന ബെഞ്ചമിന്‍ (ഡാളസ്), ടിജു ബെഞ്ചമിന്‍ (കറക്ഷന്‍ ഓഫീസര്‍, ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്. അലക്‌സ് ഫിലിപ്പ് (ഡാളസ്) ജാമാതാവാണ്.

1972-ല്‍ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെത്തിയ പരേത ദീര്‍ഘകാലം സ്റ്റാറ്റന്‍ഐലന്റിലെ സൗത്ത് ബീച്ച് സൈക്യാട്രിക് സെന്ററില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചശേഷം വിശ്രമജീവിതം നയിച്ചുവരിയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകാംഗവും, സജീവ പ്രവര്‍ത്തകയുമായിരുന്നു. കുമ്പളാംപൊയ്ക ചരുവില്‍ ടിജു വില്ലയില്‍ കുടുംബാംഗമാണ്.

പരേതരായ സി.വി. ജോര്‍ജ് - അന്നമ്മ ജോര്‍ജ് ദമ്പതികളുടെ മൂത്ത പുത്രിയാണ്. സൂസന്‍ ജോണ്‍ (ശോശാമ്മ), മോളമ്മ സ്കറിയ, ശാന്തമ്മ ജോര്‍ജ്കുട്ടി, ഗ്രേസി രാജന്‍ (എല്ലാവരും ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരമാരും,  ജോണ്‍ കല്ലൂര്‍, സ്കറിയ രാജന്‍, ജോര്‍ജ്കുട്ടി, രാജന്‍ ടി. മാത്യൂസ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

29-ന് ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ബുധനാഴ്ച രാവിലെ ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

പരേതയുടെ വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

ജേക്കബ് ജോഷ്വ, 89, ന്യു യോർക്ക്

അന്നമ്മ മാത്യു; ഡാളസ്:

സാഹിത്യകാരൻ ലാസർ മണലൂർ, (84)

മോസസ് (67) ഫ്‌ളോറിഡ

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

ആന്റണി മങ്കിടിയാന്‍, 83, ഫ്‌ളോറിഡ

റോയി തോമസ്, 55, ന്യു ജെഴ്‌സി

വർഗീസ് തെക്കേക്കര (73) ന്യു യോർക്ക്

View More