രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

Published on 28 August, 2021
രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ
ഫിലാഡൽഫിയാ: തിരുവല്ല വേങ്ങൽ   കിഴക്കേ കണിയാംവേലിൽ പരേതരായ പി.പി. ഫിലിപ്പോസിന്റെയും ഏലിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകൻ രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയായിൽ അന്തരിച്ചു.  കാർഡോൺ ഇൻഡസ്ട്രീസിലെ ഉദ്യോഗസ്ഥനും,   ഫിലാഡൽഫിയ സെൻറ് തോമസ് ഓർത്തോഡോക്സ്  ചർച്ചിലെ    (5422 N. Mascher Street) സജീവ അംഗവുമായിരുന്നു. 

തിരുവല്ല വാലുപറമ്പിൽ ശ്രീ മാമ്മന്റെയും ശ്രീമതി ഏലിയാമ്മയുടെയും മകൾ എൽസി ഫിലിപ്പോസ് ആണ് ഭാര്യ. മെറിൻ ഫിലിപ്പ്, റോഷൻ ഫിലിപ്പ് എന്നിവർ മക്കളും, ശ്രീ കെ പി പോൾ (കുഞ്ഞുകുഞ്ഞ്, തോലശ്ശേരിൽ) ശ്രീ ഫിലിപ്പ് പോത്തൻ (അനിയൻകുഞ്ഞ്, തിരുമൂലപുരം), ശ്രീ ഫിലിപ്പ് വർഗീസ് (ജോയ് വെങ്ങൽ) എന്നിവർ  സഹോദരങ്ങളുമാണ്.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ആഗസ്റ്റ് 30 ന് തിങ്കളാഴ്ച രാവിലെ 9 :30 മുതൽ 11 :30  വരെ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് സിറിയൻ കത്തീഡ്രലിൽ വച്ച് (1333 Welsh Road 
Huntingdon Valley,  PA 19006) നടത്തപ്പെടും. 

തുടർന്ന് 12 മണിക്ക് ലോൺവ്യൂ സെമിത്തേരിയിൽ (500 Huntingdon Pike ,Rockledge, PA 19046)  സംസ്കാരം നടക്കും .

വാർത്ത അറിയിച്ചത്: ജെയ്ൻ കല്ലറയ്ക്കൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക