ജോർജ് ജോസഫ് (സജി-45) ഫ്ലോറിഡ

Published on 24 September, 2021
ജോർജ് ജോസഫ് (സജി-45) ഫ്ലോറിഡ
പാം ബീച്ച്, സൗത്ത് ഫ്ലോറിഡ: മൂവാറ്റുപുഴ വാഴക്കുളം  ചക്കാലക്കുന്നേൽ പരേതനായ സി.വി ജോസഫിന്റെ പുത്രൻ ജോർജ് ജോസഫ് (സജി-45) സെപ്റ്റം. 24  വെള്ളിയാഴ്ച അന്തരിച്ചു. ഏതാനും ദിവസങ്ങളായി വെസ്റ്റ്പാം ബീച്ചിലുള്ള ജോൺ എഫ് കെന്നഡി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്നു.  കോറൽസ്‌പ്രിങ്‌സ് ആരോഗ്യമാതാ ഫെറോന പള്ളിയിലെ സജീവ  അംഗമായിരുന്നു. അനോയിൻറിംഗ്  ഫയർ കാത്തലിക് മിനിസ്ട്രിയിലൂടെ അനേകരെ വിശ്വാസ ചൈതന്യത്തിലേക്കു നയിക്കാൻ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു.  
 
മാതാവ്: മരിയ ജോസഫ് (വൈക്കം പാഞ്ചാറ  കുടുംബാംഗം)

ഭാര്യ: ഷിബി ജോർജ് വെസ്റ്റ് പാം ബീച്ച് വെറ്ററൻ മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ നഴ്‌സ് കോർഡിനേറ്റർ ആണ്.  
മക്കൾ: ഷോൺ യൂണിവേഴ്‌സിറ്റി ഒന്നാം വർഷ വിദ്യാർത്ഥിയും എലിസബത്ത് , തെരേസ എന്നിവർ സ്‌കൂൾ വിദ്യാര്ഥികളുമാണ്. 

സഹോദരങ്ങൾ: സപ്ന മത്തായി & ഗിൽസൺ മത്തായി (USA ), ജോമി ജോസഫ് & ദീപ ജോമി (UAE)

സംസ്കാരം പിന്നീട് വിവരങ്ങൾക്ക്: ജസ്റ്റിൻ തോമസ് 832 580 9445 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക