ചങ്ങനാശേരി അതിരൂപതാംഗമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്‍ (90) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9.30ന് ആലപ്പുഴ കരുവാറ്റയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്നു 10.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കരുവാറ്റ സെന്റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.
കരുവാറ്റ കണ്ടത്തിപ്പറന്പില് തോമസ്-ത്രേസ്യ ദന്പതികളുടെ മകനാണ്. 1963 - ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1971 മുതല്‍ 2007വരെ അമേരിക്കയില്‍ സേവനം ചെയ്ത ഫാ.ജോസഫ് കണ്ടത്തിപ്പറന്പില് കരുമാടിയില്‍ അസിസ്റ്റന്റ്, പാറേല്‍പള്ളിയില്‍ അസോസിയേറ്റ് വികാരി, കടയനിക്കാട് വിമല പൂവര്‍ ഹോമില്‍ ചാപ്ലൈന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങള്‍: ഏലിയാമ്മ വര്‍ഗീസ് , ലില്ലിക്കുട്ടി ജോസഫ്, റോസമ്മ ജോസഫ്, പരേതരായ ജോര്‍ജ് തോമസ്, തോമസ് തോമസ്, ആന്റണി തോമസ്, ചെറിയാന് തോമസ്, മറിയാമ്മ മാത്യു.