ജീവനു പ്രാധാന്യം നല്‍കുന്ന വലിയ കുടുംബങ്ങള്‍ മാതൃക: മാര്‍ ആനിക്കുഴിക്കാട്ടില്‍

ജീവനു പ്രാധാന്യം നല്‍കുന്ന വലിയ കുടുംബങ്ങള്‍ മാതൃക: മാര്‍ ആനിക്കുഴിക്കാട്ടില്‍

കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ജീവനു പ്രാധാന്യം നല്കുന്ന വലിയ കുടുംബങ്ങള്‍ ഇന്നു സമൂഹത്തിനു മാതൃകയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസ്താവിച്ചു. ഹോളിഫാമിലി സന്യാസിനിസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 1990നുശേഷം വിവാഹിതരായവരും നാലും അതില്‍ കൂടുതലും മക്കളുള്ളവരുമായ ദമ്പതികളെ ആദരിക്കുന്ന 'ജീവോത്സവ് 2013' കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ക്രൈസ്തവ സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

ക്രൈസ്തവ സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ

പരസ്പരം സഹകരിക്കാവുന്ന എല്ലാ മേഖലകളിലും ക്രൈസ്തവ സഭകള്‍ യോജിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതയും സീറോമലബാര്‍ സിനഡ് എക്യുമെനിക്കല്‍ കമ്മീഷനും സംയുക്തമായി അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.