ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് മല്‍സരിക്കുന്നു

ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് മല്‍സരിക്കുന്നു

അടുത്ത ഫൊക്കാന പ്രസീഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ലീല മാരേട്ട്. സംഘടനക്കു പുതിയ ലക്ഷ്യബോധവും കര്‍മ്മപരിപാടികളും നല്കാന്‍ തനിക്കാവുമെന്ന് ഉത്തമ ബോധ്യമുണ്ട്. ഫൊക്കാനയുടെ നന്മയും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ തന്നെ പിന്തൂണക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു തവണത്തേതു പോലെ ചില നേതാക്കള്‍ ആര്‍ക്കെങ്കിലും വാക്കു കൊടുത്തതായി അറിവില്ല. അതിനാല്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്നു കരുതുന്നു. വിജയിക്കാന്‍ വേണ്ടി പ്രതിഫലമോ പ്രലോഭനമോ ഒന്നും നല്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. സുതാര്യമായ ഇലക്ഷനാണു ലക്ഷ്യമിടുന്നത്.