ഫൊക്കാനയുടെ ന്യൂജേഴ്സി റീജിയണല്‍ സ്‌പെല്ലിംഗ് ബി, ടാലെന്റ്‌റ് ഷോ മത്സരം ജൂണ്‍ ഒമ്പതിന്

ഫൊക്കാനയുടെ ന്യൂജേഴ്സി റീജിയണല്‍ സ്‌പെല്ലിംഗ് ബി, ടാലെന്റ്‌റ് ഷോ മത്സരം ജൂണ്‍ ഒമ്പതിന്

ഫൊക്കാന ന്യൂജേഴ്സി റീജിയണല്‍ യൂത്ത് ഫെസ്റ്റിവലും ടാലെന്റ്‌റ് കോംപെറ്റീഷനും സ്‌പെല്ലിംഗ് ബി മത്സരവും ജൂണ്‍ 9ന് ശനിയാഴ്ച് ഡ്യുമോണ്ടിലുള്ള അവര്‍ റെഡീമര്‍ ലൂഥറന്‍ പള്ളി ഹാളില്‍ നടക്കും. സംസ്ഥാന തല യൂത്ത് ഫെസ്‌റിവലിലും ടാലെന്റ്‌റ് കോംപെറ്റീഷനിലും വിജയികള്‍ക്കുന്നവര്‍ക്കാണ് ജൂലൈ 5 മുതല്‍ 8 വരെ ഫിലഡെല്‍ഫിയയിലെ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമതു നാഷണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള ടാലെന്റ്‌റ് ഷോ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത ലഭിക്കുകയുള്ളൂ. ന്യൂജേഴ്‌സിയിലെ എല്ലാ കുരുന്നു പ്രതിഭകളും യുവജനങ്ങളും ടാലെന്റ്‌റ് മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന് ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ അഭ്യര്‍ത്ഥിച്ചു.