പ്രവീണ്‍ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

പ്രവീണ്‍ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

ഫൊക്കാനായുടെ 2018-2020 ജോയിന്റ് ട്രഷറര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് മത്സരിക്കുന്നു. ഇല്ലൊനോയ്സ് മലയാളി അസോസിയേഷ(ഐ.എം.എ.) ന്റെ നെടുതൂണായി പ്രവര്‍ത്തിച്ചു വരുന്ന ഐ. എം. എയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.2014 ഇല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന പ്രവീണ്‍ സമ്മേള്ളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് സമ്മേളനം മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിച്ചതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ അമരക്കാരില്‍ ഒരാളാകാന്‍ കരണമാക്കിയത്.