Image

ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റിനായി ഡിട്രോയിറ്റ്‌ ഒരുങ്ങി

Published on 25 May, 2011
ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റിനായി ഡിട്രോയിറ്റ്‌ ഒരുങ്ങി
ജോയിച്ചന്‍ പുതുക്കുളം

ഡിട്രോയിറ്റ്‌: മെയ്‌ 28,29 തീയതികളില്‍ നടക്കുന്ന 23-മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്‌ ആതിഥേയത്വം അരുളുവാന്‍ ഡിട്രോയിറ്റ്‌ ഈഗിള്‍സും, വിവിധ സഹോദര സംഘടനകളും എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയുടേയും കാനഡയുടേയും വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച്‌ ന്യൂയോര്‍ക്ക്‌, ടൊറന്റോ, ന്യൂജേഴ്‌സി, നയാഗ്ര, ഫിലാഡല്‍ഫിയ, ഡെന്‍വര്‍, ഡാളസ്‌, ഷിക്കാഗോ, താമ്പാ, ബഫല്ലോ, വാഷിംഗ്‌ടണ്‍ -ബാള്‍ട്ടിമോര്‍, അറ്റ്‌ലാന്റാ, ഡിട്രോയിറ്റ്‌ എ, ഡിട്രോയിറ്റ്‌ ബി എന്നീ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. ഡിട്രോയിറ്റ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിനു സമീപമുള്ള നോര്‍ത്ത്‌ വില്‍ ഹൈസ്‌കൂള്‍ ജിംനേഷ്യത്തില്‍ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയ്‌ക്കും മാര്‍ച്ച്‌പാസ്റ്റിനും കേരളത്തനിമയുള്ള ചെണ്ടമേളവും, നൃത്തശില്‍പ്പവും അകമ്പടി സേവിക്കും.

തുടര്‍ന്ന്‌ ആരംഭിക്കുന്ന മത്സരങ്ങള്‍ ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെ അവസാനിക്കുന്നതും, അതിനുശേഷം ടൂര്‍ണ്ണമെന്റ്‌ ജേതാക്കളുടേയും പങ്കെടുക്കുന്ന കായിക പ്രതിഭകളുടേയും ബഹുമാനാര്‍ത്ഥം പ്രത്യേക ബാങ്ക്വറ്റും വൈവിധ്യപൂര്‍ണ്ണമായ നൃത്ത-സംഗീതവിരുന്നും ഉണ്ടായിരിക്കും.

അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ കായിക കൂട്ടായ്‌മയിലെ വാശിയേറിയ മത്സരങ്ങള്‍ ഏവര്‍ക്കും സൗജന്യമായി ആസ്വദിക്കാവുന്നതാണ്‌. മാത്യു ചെരുവില്‍, തോമസ്‌ കര്‍ത്തനാള്‍, ഫാ. ജോയ്‌ ചക്യാന്‍, ജോയ്‌ തോമസ്‌, മോഹന്‍ പനങ്കാവില്‍, രാജേഷ്‌ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ കഴിഞ്ഞ രണ്ടുമാസക്കാലമായി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. സുരേന്ദ്രന്‍ നായര്‍ (248 837 9897) അറിയിച്ചതാണിത്‌

ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റിനായി ഡിട്രോയിറ്റ്‌ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക