Image

ഡാളസില്‍ കൊടുങ്കാറ്റ് ചെറിയ നാശം വിതച്ചു.

ഷാജി രാമപുരം Published on 25 May, 2011
ഡാളസില്‍ കൊടുങ്കാറ്റ് ചെറിയ നാശം വിതച്ചു.
ഡാളസ്:- ചൊവ്വാഴ്ച രാത്രി (24-ന്) വൈകീട്ട് എട്ടു മണിയോടെ ആഞ്ഞടിച്ച കൊടുങ്കാറ്റും ഹെയിലും ഡാളസ് മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതായി നാശം വിതച്ചു. വലിയ “ടൊര്‍ണ്‌ഡൊ”(ചുഴലിക്കാറ്റ്) ആയി മാറുവാന്‍ സാധ്യതയുണ്ടായിരുന്ന കാറ്റ് വീശുന്നതിനു മുമ്പ് സൈറനുകള്‍ മുഴക്കിയും റേഡിയോ വഴിയും ചാനലുകള്‍ വഴിയും മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞു. കനത്ത മഴയും ഐസു വീഴ്ചയും ഫ്‌ളാഷ് ഫെയ്ഡും (രണ്ടുമൂന്നടിഉയരത്തിലുണ്ടാകുന്ന വെളളപ്പൊക്കം) വണ്ടികള്‍ ഓടിക്കുന്നതിനും തടസ്സമായി. രാത്രി പത്തുമണിയോടെ അന്തരീക്ഷം ശാന്തമായെങ്കിലും ജനങ്ങളില്‍ ടൊര്‍ണാഡോ ഭീതി പരത്തുവാന്‍ ഈ തണ്ടര്‍ സ്‌റ്റോം(കൊടുങ്കാറ്റ്)നു കഴിഞ്ഞു
ഡാളസില്‍ കൊടുങ്കാറ്റ് ചെറിയ നാശം വിതച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക