ന്യൂജേഴ്സി: നോര്‍ത്ത് ജേഴ്സി
കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി.
ഏപ്രില്‍ 22-നു ശനിയാഴ്ച വൈകുന്നേരം ജപമാലയോടുകൂടി ആരംഭിച്ച
വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ന്യൂയോര്‍ക്ക് ഫൊറോനാ വികാരി റവ.ഫാ. ജോസ്
തറയ്ക്കല്‍ നിര്‍വഹിച്ചു. കൂടാര യോഗ പ്രസിഡന്റ് പീറ്റര്‍
മാന്തുരുത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ മിഷന് ഡയറക്ടര്‍ ഫാ.
റെന്നി കട്ടേല്‍ ആമുഖ പ്രസംഗവും, റോക്ക്ലാന്റ് മിഷന് ഡയറക്ടര്‍ ഫാ. ജോസ്
ആദോപ്പള്ളില്‍ ആശംസാ പ്രസംഗവും നടത്തി.
തദവസരത്തില്‍ മിഷനിലെ മറ്റു മൂന്നു കൂടാര യോഗ പ്രസിഡന്റുമാരും, യൂത്ത്
കോര്‍ഡിനേറ്റര്‍ അനിറ്റാ മാളികയും ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം
കമ്മിറ്റി ചെയര്‍ ബിജു വലിയകല്ലുങ്കല്‍ സ്വാഗതവും, ടോം കടയമ്പള്ളില്
കൃതജ്ഞതയും പറഞ്ഞു.
തുടര്‍ന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍ജു
മാന്തുരുത്തിലിന്റെ നേതൃത്വത്തില്‍ മിഷനിലെ കൂടാരയോഗാംഗങ്ങളെല്ലാം
ചേര്‍ന്നു ഒരുക്കിയ രണ്ടു മണിക്കൂര്‍ നീണ്ട കലാസന്ധ്യ ഏവര്‍ക്കും
ആസ്വാദ്യകരമായ അനുഭവമായിരുന്നു. മെറിലും നികിതയും എം.സിമാരായിരുന്നു.
പങ്കാളിത്തംകൊണ്ടും ഉന്നത നിലവാരംകൊണ്ടും ന്യൂജേഴ്സി മിഷന്റെ
ചരിത്രത്തില്‍ തന്നെ മറ്റൊരു നാഴികക്കല്ലിനു നാന്ദിയാകാന്‍ ഈ കൂടാരയോഗ
വാര്‍ഷികത്തിനു സാധിച്ചു എന്നുസമാപന സന്ദേശത്തില്‍ മിഷന് ഡയറക്ടര്‍ ഫാ.
റെനി കട്ടേല്‍ പറഞ്ഞത് നിറഞ്ഞ ഹര്‍ഷാരവത്തോടെ ജനം സ്വീകരിച്ചു. നോര്‍ത്ത്
ജേഴ്സി കൂടാര യോഗക്കാര് ഒരുക്കിയ ആസ്വാദ്യകരമായ വിരുന്നോടെ വാര്‍ഷികാഘോഷം
സമാപിച്ചു.
അലക്സ് നെടുംതുരുത്തില്‍ (ന്യൂജേഴ്സി മിഷന് പി.ആര്.ഒ)