-->

nursing ramgam

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം

Published

on

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നടത്തുന്ന തുടര്‍ വിദ്യാഭ്യാസ സെമിനാറുകളുടെ ഭാഗമായി വിജ്ഞാനപ്രദമായ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു. മാര്‍ച്ച് 24-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഈ സെമിനാര്‍ നടക്കുന്നത്.

കാര്‍ഡിയോളജിയിലെ വിവിധ വിഷയങ്ങളെ പ്രതിപാദിച്ച് കൊണ്ട് അതത് മേഖലകളില്‍ പ്രാവീണ്യമുള്ളവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാര്‍ഡിയോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പാരി ഡൊമിനിക് ആണ് മുഖ്യ പ്രഭാഷകന്‍. റെജീന ഫ്രാന്‍സീസ്, സൂസന്‍ മാത്യു, സുനീന ചാക്കോ, കുഞ്ഞുമോള്‍ തോബിയാസ്, സൂസന്‍ ഇടമല, ഷിജി അലക്‌സ് എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കും. ക്ലാസുകളില്‍ മുഴുവന്‍ പങ്കെടുക്കുന്നവര്‍ക്ക് 4 എഡ്യൂക്കേഷണല്‍ ക്രെഡിറ്റ് ലഭിക്കും. മെയ് 31-നു ലൈസന്‍സ് പുതുക്കുവാന്‍ ഇത് സഹായകമാകും.

ഈ കോണ്‍ഫറന്‍സ് തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കും, എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേകിച്ച് അത്യാഹിത, കാര്‍ഡിയോളജി യൂണീറ്റുകളില്‍ ഉള്ളവര്‍ക്കും വളരെ പ്രയോജനകരമാകും. സിമി ജെസ്റ്റോ ജോസഫ്, സൂസന്‍ മാത്യു, റെജീന ഫ്രാന്‍സീസ് എന്നിവരാണ് കോണ്‍ഫറന്‍സിന്റെ കോര്‍ഡിനേറ്റര്‍മാര്‍. അസോസിയേഷന്‍ മെമ്പര്‍മാര്‍ക്ക് 20 ഡോളറും അല്ലാത്തവര്‍ക്ക് 35 ഡോളറുമാണ് പ്രവേശന ഫീസ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം www.inaiusa.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുക. എല്ലാ നഴ്‌സുമാരേയും ഈ ഉപകാരപ്രമായ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ബീന വള്ളിക്കളവും ഭാരവാഹികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ മാത്യു (847 708 9266), സിമി ജോസഫ് (773 677 3225), റെജീന ഫ്രാന്‍സീസ് (847 668 9883), റാണി കാപ്പന്‍ (630 656 7339), ബീന വള്ളിക്കളം (773 507 5334).

ഷിജി അലക്‌സ് അറിയിച്ചതാണിത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

View More