Image

ആഗ്‌നസ് തേറാടിക്കും, ഡോ. സിമി ജെസ്റ്റോയ്ക്കും അഭിനന്ദനങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 08 November, 2018
 ആഗ്‌നസ് തേറാടിക്കും, ഡോ. സിമി ജെസ്റ്റോയ്ക്കും അഭിനന്ദനങ്ങള്‍
ചിക്കഗോ: നൈന (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക)യുടെ 2019- 20 കാലഘട്ടങ്ങളിലേക്കുള്ള പ്രസിഡന്റായി നിയമിതയായ ആഗ്‌നസ് തേറാടിക്കും, നൈനയുടെ ബെസ്റ്റ് നഴ്‌സസ് പ്രാക്ടീഷണര്‍ അവാര്‍ഡ് നേടിയ ഡോ. സിമി ജെസ്റ്റോയ്ക്കും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍സ് ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) ആശംസകള്‍ അറിയിച്ചു.

ഒക്‌ടോബര്‍ 27-നു ഡാളസില്‍ വച്ചു നടന്ന കണ്‍വന്‍ഷനില്‍ വെച്ച് ആഗ്നസ് ചുമതലയേറ്റു. ഇപ്പോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ആഗ്‌നസിനു പുതിയ ചുമതലയില്‍ എല്ലാ ഭാവുകങ്ങളും അസോസിയേഷന്‍ നേര്‍ന്നു. ആഗ്‌നസ് ഇപ്പോള്‍ Indiana Franciscan സിസ്റ്റത്തില്‍ വൈസ് പ്രസിഡന്റും ചീഫ് നഴ്‌സിംഗ് ഓഫീസറുമായി പ്രവര്‍ത്തിക്കുന്നു.

നഴ്‌സുമാരുടെ വിദ്യാഭ്യാസത്തിനും നേതൃപരിശീലനത്തിനും പ്രത്യേക ശ്രദ്ധകൊടുക്കുന്ന ആഗ്‌നസ് നൈന പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ അവസരങ്ങള്‍ അംഗങ്ങള്‍ക്കായി ഒരുക്കുമെന്നു പറഞ്ഞു.

ഡോ. സിമി ജസ്റ്റോ ജോസഫിനു ബെസ്റ്റ് നഴ്‌സസ് പ്രാക്ടീഷണര്‍ അവാര്‍ഡ് നൈനയില്‍ നിന്നും ലഭിച്ചത് ഏറെ സന്തോഷത്തോടെ കാണുന്നുവെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അഡ്വാന്‍ഡ് പ്രാക്ടീസ് നഴ്‌സ് (എ.പി.എന്‍) എന്ന നിലയില്‍ സിമി നടത്തുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡ്. ഐ.എന്‍.എ.ഐയുടെ എ.പി.എന്‍ ഫോറം ചെയര്‍പേഴ്‌സണായ സിമി അനേകം സെമിനാറുകളും, ആദ്യമായി എ.പി.എന്‍ വീക്ക് സെലിബറേഷനും സംഘടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇല്ലിനോയ് സ്റ്റേറ്റ് എ.എ.പി.എന്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് (2016), അണ്ടര്‍ 40 നഴ്‌സ് ലീഡര്‍ അവാര്‍ഡ് (എ.എന്‍.എ), 2016-ലെ ബെസ്റ്റ് എ.പി.എന്‍ അവാര്‍ഡ് (ഐ.എന്‍.എ.ഐ), 2018 -ലെ എന്‍.എ.പിയുടെ നാഷണല്‍ അവാര്‍ഡ് എന്നിവയും സിമിക്ക് ലഭിച്ചിട്ടുണ്ട്.

സിമി ജി.ഐ സൊലുഷന്‍സില്‍ ക്ലിനിക്കല്‍ റിസര്‍ച്ച് & സര്‍വീസ് ഡയറക്ടര്‍ ആയും, നോര്‍ത്ത് പാര്‍ക്ക്, ബെനഡിക്ടന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.

അസോസിയേഷനിലെ അംഗങ്ങള്‍ക്കായി സിമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏറെ ശ്ശാഘിക്കുന്നതായും നൈനയുടെ നാഷണല്‍ തലത്തിലുള്ള ഈ പുരസ്കാര ലബ്ദിയില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് ബീന വള്ളിക്കളവും ഭാരവാഹികളും അറിയിക്കുന്നു.
ഷിജി അലക്‌സ് അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക