Image

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: മുഖ്യമന്ത്രി

അനില്‍ പെണ്ണുക്കര Published on 30 January, 2019
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: മുഖ്യമന്ത്രി
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന് സമാപനം

തിരുവനന്തപുരം: ഫൊക്കാനയുടെ മൂന്നര പതിറ്റാണ്ട് കാലത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസാ പരമാണെന്ന് കേരളാ മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന്‍ പറഞ്ഞു. രണ്ട് ദിവസമായി നടന്ന കേരളാ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാനാ അമേരിക്കന്‍ മലയാളികളുടെ കരുത്തുറ്റ സംഘടനയാണ്.

വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും ഫൊക്കാനായുടെ മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആശംസാ പരമാണ്. നാടിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഫൊക്കാന ഒപ്പം നിന്നിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഘട്ടമാണിത്.ഇതിന് ഒട്ടേറെ ആശയങ്ങള്‍ സമാഹരിക്കണം, ചില അറിവുകള്‍ പോരാതെ വരുമ്പോള്‍ പ്രവാസികള്‍ വലിയ സഹായം നല്‍കാന്‍ പറ്റും. വ്യക്തിപരമായും റീബില്‍ഡിംഗ് കേരള ഇന്‍ഷ്യേറ്റീവുമായി സഹകരിക്കുന്നു. കേരളത്തിന്റെ പ്രളയിടത്തില്‍ നല്‍കിയ സഹായം നിങ്ങള്‍ തുടരുന്നതില്‍ സന്തോഷം.

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധിയെ അതിജീവിച്ച മലയാളി എന്ന പേര് നമുക്ക് ലഭിക്കണം. 100 വീടുകള്‍ നിര്‍മ്മിച്ച നല്‍കുന്ന ഫൊക്കാനയുടെ ഭവന പദ്ധതിക്ക് ആശംസകള്‍ നേരുന്നു. നൈറ്റിംഗേല്‍ അവാര്‍ഡ്, സാന്ത്വനം പദ്ധതി, സ്കില്‍ എക്‌സേ ഞ്ച് പ്രോഗ്രാം എല്ലാം വിജയപ്രദമാക്കാനും റീ ബില്‍ഡിംഗ് കേരളയ്ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരളത്തിന്റെ നവകേരള വികസനത്തിന് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്നതായും, അദ്ദേഹത്തിന്റെ നവകേരള നിര്‍മ്മാണത്തിന് ഫൊക്കാനയുടെ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് മാധവന്‍ നായര്‍ അറിയിച്ചു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ദ്വി പൗരത്വം നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ഡോ.ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് ദ്വി പൗരത്വ പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്കും, നമ്മുടെ നാടിനും ഗുണം ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. അതിനായി പാര്‍ലമെന്റില്‍ ഒരു പ്രമേയം അവതരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം. കൂട്ടിച്ചേര്‍ത്തു.

അബ്ദുള്‍ വഹാബ് എം പി ,നവകേരളം കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്,ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍,കണ്‍വന്‍ഷന്‍ പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാനാ ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമന്‍ സി ജേക്കബ് ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, ഡോ.സുജ ജോസ് ,ഷീല ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ,ഫൊക്കാനാ റീജിയണല്‍ വൈസ്ര പ്രസിഡന്റ് രഞ്ജിത്ത് പിള്ള സ്വാഗതവും ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് നന്ദി പറഞ്ഞു.
ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക