-->

nursing ramgam

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

അനശ്വരം മാമ്പിള്ളി

Published

on

ഡാളസ് : നേഴ്‌സസ് വീക്ക് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT) സംഘടിപ്പിച്ച നാഷണല്‍ നേഴ്‌സസ് വീക്ക് ഗാല 2019  ഉത്സവമായി.

ഉന്നത ധാര്‍മിക മൂല്യങ്ങള്‍ മെഡിക്കല്‍ രംഗത്ത് പുലരുന്നതിനു അനുഗുണമായ രീതിയില്‍ നേഴ്‌സുമാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തന്നെ എത്താറുണ്ട്.  ദ്രുതഗതിയിലുള്ള വികസനവും, വിപുലമായ തൊഴിലവസരങ്ങളും ഈ സിറ്റിയെ ഒരു അതുല്യ സിറ്റിയായി മാറ്റിക്കൊണ്ടിരിക്കുന്നു. 'സിക്കാ' വൈറസ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളും, പൊതുജനാരോഗ്യ വിഷയങ്ങളിലും ഇര്‍വിങ് സിറ്റി ശാസ്ത്രീയമായ രീതിയില്‍ തന്നെ വൈദ്യ ശാസ്ത്രരംഗത്തെ പ്രയോജനപ്പെടുത്തുകയുണ്ടായിയെന്നും ഭദ്ര ദീപം കൊളുത്തി നടത്തിയ ഉത്ഘാടന പ്രസംഗത്തില്‍  ഇര്‍വിങ് സിറ്റി മേയര്‍ റിച്ചാര്‍ഡ് സ്‌റ്റോപ്‌ഫെര്‍ പറഞ്ഞു 

ദേശീയ നേഴ്‌സസ് ഡേ ആഘോഷിക്കുന്ന മെയ് മാസത്തില്‍ തന്നെ  നേഴ്‌സസ് വാരമായി ആഘോഷിക്കാന്‍ IANANT തീരുമാനമെടുക്കുകയുണ്ടായി. 1995 മുതല്‍ പര്യാപ്തമായ വിധം നേഴ്‌സസ് വീക്ക് ആഘോഷം നടത്താറുണ്ടെന്നും IANANTഎന്ന സംഘടനയുടെ അഭിമാനകരമായ പ്രവര്‍ത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും നയങ്ങള്‍ വിശദീകരിച്ചും ഓര്‍മപ്പെടുത്തിയും സ്വാഗതപ്രസംഗത്തില്‍ പ്രസിഡന്റ് മഹേഷ് പിള്ള  പറഞ്ഞു. 

സെക്രട്ടറി റീന  ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ആശംകളര്‍പ്പിച്ചു സംസാരിച്ചു. ഏലിക്കുട്ടി ഫ്രാന്‍സിസിനു  ലൈഫ് ടൈം  അചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. പ്യാരി എബ്രഹാം, സൂസമ്മ സാമുല്‍, ഡോ. നിഷ ജേക്കബ്, സുമി തോമസ്, മോളി ഐപ്പ് എന്നിവര്‍ ഈ വര്‍ഷത്തെ നേഴ്‌സസ് അവാര്‍ഡിന് അര്‍ഹരായി. ഡോ. ജാക്കി മൈക്കല്‍, ആലിസ് മാത്യു, മേരി എബ്രഹാം, ആനി മാത്യു ,  എന്നിവരുടെ സാന്നിദ്ധ്യം ശ്രേദ്ധേയമായിരുന്നു.  

കൂടാതെ കമ്മിറ്റി അംഗങ്ങളായ  കവിത നായര്‍, എജല്‍ ജ്യോതി, ഡോ. ജിജി വര്‍ഗീസ്, വിജി ജോര്‍ജ്, ലിഫി ചെറിയാന്‍, മേഴ്‌സി അലക്‌സാണ്ടര്‍, ജെയ്‌സി സോണി എന്നിവരുടെ പ്രവര്‍ത്തനവും ഈ മേളക്ക് പ്രത്യേകം മികവ്  വരുത്തുകയുണ്ടായി . കേരന്‍ ജോബി അമേരിക്കന്‍ ദേശീയ ഗാനവും   അല്‍സ്റ്റാര്‍ മാമ്പിള്ളി ഇന്ത്യന്‍ ദേശീയ ഗാനവും   ആലപിച്ചു. ഹരിദാസ്, ജെയ്‌സണ്‍, ദീപാ, നിഷ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 

ഭരതനാട്യം, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കല പരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി. ഡോ. ജിജി വര്‍ഗീസും, വിജി ജോര്‍ജജും ആയിരുന്നു പരിപാടി ക്രമീകരിച്ചത്. വൈസ്.പ്രസിഡന്റ് ഡോ. നിഷ ജേക്കബ് നന്ദി രേഖപ്പെടുത്തി.               

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More