Image

ഫൊക്കാന കണ്‍വന്‍ഷന് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്തായുടെ അനുഗ്രഹാശംസകള്‍

മണ്ണിക്കരോട്ട് Published on 07 May, 2012
ഫൊക്കാന കണ്‍വന്‍ഷന് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്തായുടെ അനുഗ്രഹാശംസകള്‍

ചിക്കാഗൊ: അമേരിക്കന്‍ മലയാളികള്‍ അടിയുറച്ച വിശ്വാസത്തില്‍ ജീവിക്കുന്നവരും, എല്ലാവര്‍ക്കും മാതൃകയാണെന്നും അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ തിരുമേനി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ചിക്കാഗൊയില്‍ എത്തിയതായിരുന്നു അഭിവന്ദ്യ തിരുമേനി. തഥവസരത്തില്‍ ഫൊക്കാന നേതാക്കളായ ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള, വര്‍ഗീസ് പാലമലയില്‍, അഗസ്റ്റ്യന്‍ കരിങ്കുറ്റി, ടോമി അമ്പനാട്ട് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഫൊക്കാനയ്ക്ക് എല്ലാവിധ നന്മകളും ആശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം.

ഈ വര്‍ഷം ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന മതസൗഹാര്‍ദ്ദ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിന് അഭിവന്ദ്യ മാര്‍ത്തോമ്മ മെത്രാപ്പോലിത്തായെ ക്ഷണിക്കുന്നതിനുവേണ്ടിയായിരുന്ന ഫൊക്കാന നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അന്ധമായ ജാതിമത ചിന്തകളും വര്‍ഗ്ഗീയതയുമാണ്. വര്‍ഗ്ഗീയചിന്ത ഇല്ലാതാക്കി ജനങ്ങള്‍ സഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ മതസൗഹാര്‍ദ്ദ സെമിനാറുകള്‍ അനിവാര്യമാണ്. ഈ സദുദ്ദേശ്യത്തോടെയാണ് ഫൊക്കാന കണ്‍വന്‍ഷനില്‍ മതസൗഹാര്‍ദ്ദ സെമിനാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഫൊക്കാന നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആയതിലേക്ക് തിരുമേനിയുടെ സാന്നിദ്ധ്യം വിലപ്പെട്ടതും അനുഗ്രഹപ്രദവുമായിരിക്കുമെന്ന് ഫൊക്കാന നേതാക്കള്‍ അറിയിച്ചു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു സംസാരിച്ച മാര്‍ത്തോമ്മ മെത്രാപ്പോലിത്ത, ഈവര്‍ഷത്തെ കണ്‍വന്‍ഷനും മതസൗഹാര്‍ദ്ദശ്രമങ്ങള്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേര്‍ന്നു.
ഫൊക്കാന കണ്‍വന്‍ഷന് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്തായുടെ അനുഗ്രഹാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക