-->

EMALAYALEE SPECIAL

ഹിന്ദുഫാസിസ്റ്റ് വിമുക്ത ഇന്ത്യയെന്ന സ്വപ്നം (അഡ്വ. രതീദേവി, ചിക്കാഗോ)

Published

on

ദേശീയ പൗരത്വ രജിസ്റ്ററിന് ആസാമില്‍ തുടക്കം കുറിച്ചപ്പോള്‍ 19 ലക്ഷം ജനങ്ങള്‍ ഇന്ത്യന്‍ പൗരത്വത്തിന് പുറത്തായി. ഭര്‍ത്താവിന് രേഖ ഉണ്ട് ഭാര്യക്കില്ല. അമ്മയ്ക്ക് പൗരത്വ രേഖ ഉണ്ട്. മകള്‍ക്കില്ല. പൗരത്വ രേഖയില്ലാത്തവര്‍ രാജ്യം വിട്ടുപോകണം എന്ന് ഭയന്ന് കുറെപേര്‍ ഇതിനകം ആത്മഹത്യ ചെയ്തു. ഒരു രാജ്യത്തെ മുഴുവന്‍ ജനതയെയും ഭിതിയിലും വിഭ്രാന്തിയിലും വലിച്ചെറിഞ്ഞിരിക്കുകയാണ് ഈ നിയമം. സൈക്കോളജിക്കല്‍, സോഷ്യോളജിക്കല്‍, ഇക്കണോമിക്കല്‍ കൂടാതെ പൊളിറ്റിക്കല്‍ ആയ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഇതുമുലം അഭിമുഖികരിക്കേണ്ടി വരും. രാജ്യമില്ലാതാകുന്നവര്‍ എവിടെ അഭയം തേടിപ്പോകും. അപ്പോള്‍ത്തന്നെ മറ്റ് അയല്‍രാജ്യത്തുള്ള മുസ്ലിമുകള്‍ അല്ലാത്തവര്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യയില്‍ ജീവിക്കാം. ഇത് ഇസ്ലാമോഫോബിയയാണ്. ഇത് തന്നെയല്ലേ ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് ചെയ്ത്തത്. 11 ദശലക്ഷം ആള്‍ക്കാരെ അതിദാരുണവും ഭികരവുമായി ഹോളോകൗസ്റ്റില്‍ ഇല്ലാതാക്കി. അതിനു സമാനമാണിത്.

 മതേതര ഇന്ത്യയില്‍ നിന്നും മുസ്ലിമുകളെ രണ്ടാംതരം പൗരന്മാരാക്കി തടവറകളില്‍ അടച്ചിട്ട് അവരുടെ ഭുമിയും സ്വത്തും രാജ്യത്തോട് ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുസ്ലിം വൈര്യം ആളിപടര്‍ത്തുവാനാണ് നരേന്ദ്ര മോഡി ഗുജറാത്തില്‍ ശ്രമിച്ചത്. ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിലുണ്ടായ തീപിടിത്തം മുസ്ലിങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ ജില്ലാ കളക്ടര്‍ ആയിരുന്ന ജയന്തി രവി നിഷേധിച്ചതായി പത്രറിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുസ്ലിങ്ങള്‍ പുറത്തുനിന്നും ദ്രാവകം ഒഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ വസ്തുതയെകുറിച്ച് ശരിയായ അന്വേഷണം നടത്തുവാന്‍ മോഡി സര്‍ക്കാര്‍ അന്ന് തയ്യാറായില്ല. മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ അഹമ്മദബാദിലേക്കു കൊണ്ടുപോകുകയും അവിടെ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചു കലാപം അഴിച്ചുവിടുകയും ആയിരുന്നു. ഗുജറാത്തിലെ 24 ല്‍ 18 ജില്ലകളിലും കലാപം നടന്നു. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കൊലചെയ്യപ്പെട്ടു. ബലാത്സംഗം ചെയ്തും കൊലപാതകം നടത്തിയും വീടുകള്‍ക്ക് തീയിട്ടും വരുന്ന സംഘപരിവാറില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒരു വലിയ ജനകൂട്ടം അഭയത്തിനായി നിലവിളിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപിയും ജനസമ്മതനുമായിരുന്ന എഹ്‌സിന്‍ ജാഫ്രിയുടെ വീടിനുമുന്നില്‍ എത്തി. എംപി പൊലിസിനെ വിളിച്ചുവെങ്കിലും എത്തിയില്ല. പകരം അക്രമികളാണ് വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലുള്ള പണവും ആഭരണവും നില്‍കിയാല്‍ ജീവന്‍ പകരം കൊടുക്കാമെന്നു അവര്‍ പറഞ്ഞു. അദ്ദേഹം മറ്റ് നിവര്‍ത്തിയില്ലാതെ എല്ലാമെടുത്തു അവരുടെ മുന്നില്‍ വന്നു. ആ ധനമെല്ലാം അക്രമികള്‍ പിടിച്ചുവാങ്ങി എംപി ജാഫ്രിയുടെ കൈയും കാലും തലയും വെട്ടിമുറിച്ചെടുത്തു. അഭയംതേടി വന്ന ജനകൂട്ടത്തെയും കൊന്നു. പ്രസവ വേദന സഹിക്കാതെയാണ് കൗസര്‍ ഭായി വൈകിട്ട് ഡോക്ടറുടെ അടുത്ത് പോയത്. ഡോക്ടര്‍ തിരിച്ചയച്ചിട്ടു പറഞ്ഞു രാവിലെ വന്ന് അഡ്മിറ്റാകുവാന്‍. ആ രാത്രിയിലാണ് ഒരുകൂട്ടം സംഘപരിവാര്‍ ആയുധവും തീപന്തവുമായി കൗസര്‍ ഭായിയുടെ വീട്ടിലേക്ക് കടന്നുവന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്തുകൊന്നത്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ആ വീട്ടിലെ പത്തുപേരെയും തീവച്ചും വെട്ടിയും കൊലപ്പെടുത്തി. നിറവയറുമായി നിന്ന കൗസറിന്റെ വയറ്റില്‍ ത്രിശൂലം കയറ്റി പുറത്തുചാടിയ പിഞ്ചുകുഞ്ഞിനെ ആ അമ്മയുടെ മുന്നില്‍വച്ച് വെട്ടിനുറുക്കി വലിച്ചെറിഞ്ഞു.

ഗുജറാത്ത് കലാപത്തിന് പിന്നില്‍ ദാവൂദ് ഇബ്രാഹിം, ലഷ്‌കറെ തോയ്ബ മുതല്‍ പാകിസ്ഥാനില്‍ നിന്നുമുള്ള ഇന്റര്‍ സര്‍വീസ് ഗ്രുപ്പ് വരെ ഉണ്ടായിരുന്നു. ഇവരെ വിലയ്ക്ക് വാങ്ങിയത് ഒരു ഹിന്ദു സംഘടന ആയിരുന്നുവെന്ന് സിബിഐ ജഡ്ജി ആയിരുന്ന ബ്രിജ് ഹരികൃഷന്‍ ലോയ കണ്ടെത്തി. ഈ കേസില്‍ ലോയയ്ക്ക് വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായി. പക്ഷെ നീതിമാനായ അദ്ദേഹം അമിത് ഷായ്ക്ക് പ്രതികൂലമായാണ് ഗുജറാത്തു കലാപത്തില്‍ നടപടികള്‍ ആരംഭിച്ചത്. മുംബൈയില്‍ നിന്നും നാഗ്പുരില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ലോയ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുകയായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഗവണ്മെന്റും പൊലീസും തമ്മിലുള്ള അന്തര്‍ധാരയെക്കുറിച്ച് അറിയാമായിരുന്നു എന്നത് കൊണ്ടാണ്, ഈ കേസിന്റെ വിചാരണയിലെ സാക്ഷികൂടി ആയിരുന്ന സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം വംശഹത്യ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നും അമേരിക്ക ആസ്ഥാനമായുള്ള ലോകത്തിലെ വംശഹത്യ നിരിക്ഷണ സംഘടന (Genocide watch) സ്ഥാപകന്‍ ഡോ. ഗ്രിഗറി സ്റ്റാന്‍ഷന്‍ അമിത് ഷായ്ക്ക് താക്കീത് നല്കിയിരിക്കുകയാണിപ്പോള്‍. കശ്മീര്‍, ഗുജറാത്ത് ഇവിടങ്ങളിലെല്ലാം വംശഹത്യ നടന്നിട്ടുണ്ടെന്നും ഡോ. ഗ്രിഗറി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ സമിതി അമിത് ഷായോട് പറഞ്ഞിരിക്കുന്നുത് ഇത്തരം മനുഷ്യാവകാശധ്വംസനം നിര്‍ത്തിവച്ചില്ലെങ്കില്‍ അമേരിക്കയില്‍ കയറ്റില്ലെന്നാണ്. ഗുജറാത്തില്‍ വംശഹത്യ നടന്നപ്പോള്‍ ലോകത്തിലെ മിക്കരാജ്യങ്ങളും മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ലോകത്തിലെ മിക്ക യുണിവേഴ്‌സിറ്റികളും ഈ ബില്ലിനെതിരെ പ്രതിഷേധിച്ചിരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും ഹാര്‍വാര്‍ഡും ഉള്‍പ്പെടെ ലോകത്തെ കാമ്പസുകള്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്തെ യുവത്വം പ്രതീക്ഷകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ദേശീയതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പൊന്‍പുലരിക്കായാണ് അവരുടെ പ്രതിഷേധം. ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും എല്ലാ വിഭാഗത്തിലുമുള്ള ഇന്ത്യന്‍ ജനതയും രംഗത്ത് വരേണ്ടതുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

GOPIO Chairman Dr. Thomas Abraham speaks about his father; honored as ‘Community Father’ by Excel Foundation

ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അല്പത്തരങ്ങളുടെ വിളംബരം (ജോസ് കാടാപ്പുറം) 

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

View More