Image

ഷീലാ ജോസഫ് ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണയായി മത്സരിക്കുന്നു

Published on 02 March, 2020
ഷീലാ ജോസഫ് ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണയായി മത്സരിക്കുന്നു
ന്യുയോര്‍ക്ക്: ഫൊക്കാനാ 2020 -2022 കാലയളവിലേക്ക് വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണായി ലീലാ മാരേട്ടിന്റെ  ടീമില്‍ ന്യൂയോര്‍ക്കില്‍ നിന്നും ഷീലാ ജോസഫ് മത്സരിക്കുന്നു.“മിഡ് ഹഡ്‌സണ്‍ മലയാളീ അസോസിയേഷനിലൂടെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഷീല ജോസഫിന്റെ വിമന്‍സ് ഫോറം സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് മുതല്‍ കൂട്ടായിരിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. മിഡ് ഹഡ്‌സണ്‍  മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുമ്പോഴും ഫൊക്കാനാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും, അഡീ. അസോസിയേറ്റ് ട്രഷററായും പ്രവര്‍ത്തിക്കുമ്പോഴും ഷീല ജോസഫ് നടത്തിയ സംഘാടന മികവും ഏകോപനവും മികച്ചതായിരുന്നു.

തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും  ഫൊക്കാനയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തികുകയും ഫൊക്കാനയില്‍ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാന്‍ ഷീലാ ജോസഫ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണായി വിജയിക്കേണ്ടത് അനിവാര്യമാണെന്ന് ഫൊക്കാനാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ് തോമസ്സ് സൂചിപ്പിച്ചു.

"ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഫൊക്കാന ശക്തിപ്പെടണം. പഴയ കാല നേതാക്കളും, പുതിയ തലമുറയുടേയും ഒത്തുചേരലാണ് ഫൊക്കാനയുടെ മുന്നോട്ടു ള്ള വളര്‍ച്ചയുടെ അടിസ്ഥാനം. വളരെ വിശാലമായ അര്‍ത്ഥത്തില്‍ രൂപം കൊണ്ട സംഘടനയാണ് ഫൊക്കാന .വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ,സാംസ്കാരിക രംഗത്ത് അവരെ വളര്‍ത്തിയെടുക്കുവാനും ഫൊക്കാനയിലൂടെ നിരവധി പദ്ധതികളും, സംരംഭങ്ങളും ആരംഭിക്കേണ്ടതുണ്ട്. ഫൊക്കാനയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണം. ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി മാറണമെന്നും ഷീലാ ജോസഫ് അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഡച്ചസ് കൗണ്ടിയില്‍ വാപ്പിന്‍ ജേഴ്‌സ് ഫോള്‍സില്‍ താമസിക്കുന്ന ഷീല ജോസഫ് തൊടുപുഴ സ്വദേശിനിയാണ്. 30 വര്‍ഷം മുന്‍പ് അമേരിക്കയില്‍ കുടിയേറിയ ഷീല ജോസഫ്, കേരള പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന ഇ.വി. ബേബിയുടെയും തങ്കമ്മയുടെയും മകളാണ് . നല്ലൊരു ഗായികയും നര്‍ത്തകിയും ഓറഞ്ച് ബര്‍ഗ് ,സെന്റ്.ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാഗവുമാണ്. ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് മേഖലയില്‍ ഒരു സജീവ പ്രവര്‍ത്തയാണ് പ്രിയപ്പെട്ട ഷീല. ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വനിത വിഭാഗത്തില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ട്രഷററര്‍ ആയി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ന്യൂയോര്‍ക്കില്‍ സര്‍ട്ടിഫൈഡ് മെഡിക്കല്‍ റെക്കോര്‍ഡ് ബില്ലിംഗ് ആന്‍ഡ് കോഡിങ്ങ് സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയുന്ന ഷീല നേരത്തെ തന്നെ ആരോഗ്യ പരിരക്ഷ മേഖലയില്‍ ജോലി ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ ഫാര്‍മസിസ്‌റ് ആയി ജോലി ചെയ്യുന്ന ഭര്‍ത്താവ് എലിയാസ് ജോസഫ് വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. കോളേജ് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റിന ജോസഫ്, ആഷ്‌ലി ജോസഫ് എന്നിവര്‍ മക്കളാണ്.

ഫൊക്കാനയില്‍  സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവില്‍ ഫൊക്കാനയെ തളര്‍ത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവര്‍ക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും , ഷീല  ജോസഫിന് വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന്  പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട് (ന്യൂയോര്‍ക്ക്), അലക്‌സ് തോമസ് ന്യൂയോര്‍ക്ക് (സെക്രട്ടറി), സുധാ കര്‍ത്ത (എക്‌സി  വൈസ് പ്രസിഡന്‍ഡ് )ഫിലാഡല്‍ഫിയ: .ഡോ. സുജാ ജോസ് ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോണ്‍ ഫ്‌ളോറിഡ (അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി), ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ഏബ്രഹാം ഈപ്പന്‍ (ഹൂസ്റ്റണ്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണല്‍ പ്രസിഡന്റ് റജി കുര്യന്‍ (ഹൂസ്റ്റണ്‍), അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കല്‍ (ബോസ്റ്റണ്‍), ഷാജു സാം (ന്യൂയോര്‍ക്ക്), ജോജി കടവില്‍ (ഫിലാഡല്‍ഫിയ), കമ്മിറ്റി മെമ്പര്‍മാരായ അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്), തിരുവല്ല ബേബി (ന്യൂയോര്‍ക്ക്), യൂത്ത് മെമ്പര്‍ ഗണേഷ് ഭട്ട് (വാഷിംഗ്ടണ്‍) എന്നിവര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
Fokana man 2020-03-02 22:16:53
ആർക്കും മത്സരിക്കാം. എന്നാൽ കൈപിടിച്ച് ഉയർത്തി ഇതു വരെ എത്തിച്ചവരെ മറക്കരുത്. അതിനു നന്ദികേടെന്നു പറയും. വല്ല കമ്മിറ്റയിലൊക്കെ ഇരുന്നാൽ പോരെ? എതിർ പാനൽ വീക്ക് ആകുമ്പോൾ, ചിലപ്പോൾ ജയിക്കാനും മതി. പൊരുതുക.
true man 2020-03-02 22:37:35
ഫൊക്കാന മാൻ എഴുതിയത് വായിച്ചു. ചിലപ്പോൾ ഇവരൊക്കെ ഒരു കയാർ ഗൗറിയോ, ഇന്ദിര ഗാന്ധിയോ ആകില്ലെന്ന് ആരുകണ്ടു. ചുമ്മാ എലെക്ട് ചെയ്തു വിടണം.
Best Wishes Sheela 2020-03-03 05:38:32
know Sheela since she was 16 & her family. Sheela is a multi talented Lady. I still remember her dance. I remember your sister too. I am so glad to see her young & happy. Wish you all the best Sheela. -Shaji- Thodupuza.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക