Image

സനില്‍ ഗോപിനാഥും ബെന്‍ പോളും ഫൊക്കാനയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു

തോമസ്‌ പി. ആന്റണി Published on 24 May, 2012
സനില്‍ ഗോപിനാഥും ബെന്‍ പോളും ഫൊക്കാനയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു
വാഷിംഗ്‌ടണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ മേരീലാന്റ്‌ (മാം) -ന്റെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന സനില്‍ ഗോപിനാഥും, ബെന്‍ പോളും ഫൊക്കാനയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു. മാമിന്റെ ഡയറക്‌ടര്‍ ഓഫ്‌ ഫിനാന്‍സ്‌ ആയ സനില്‍ ഗോപിനാഥ്‌ 2012-14-ലെ ഫൊക്കാന പ്രസിഡന്റായി നോമിനേഷന്‍ നല്‍കിയപ്പോള്‍, മാം വൈസ്‌ ചെയര്‍മാന്‍ ബോന്‍ പോള്‍ ട്രഷറര്‍ സ്ഥാനത്തേക്കും നോമിനേഷന്‍ സമര്‍പ്പിച്ചു. ഉവര്‍ ദേശീയ സംഘടനയായ ഫൊക്കാനയുടെ സാരഥികളാകാന്‍ നോമിനേഷന്‍ കൊടുത്തതില്‍ അഭിമാനംകൊള്ളുന്നതായി മാം ചെയര്‍മാന്‍ ജോസഫ്‌ പോത്തനും, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാന്‍ തോമസ്‌ പി. ആന്റണിയും അറിയിച്ചു. മാമിന്റെ കൂടാതെ നോര്‍ത്ത്‌ അമേരിക്കയിലെ മറ്റ്‌ പല സംഘടനകളുടേയും പിന്തുണ ഇവര്‍ക്കുണ്ടാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

പ്രശസ്‌ത സിനിമാനടന്‍ സുരേഷ്‌ ഗോപിയുടെ സഹോദരനാണ്‌ സനില്‍ ഗോപിനാഥ്‌. വര്‍ഷങ്ങളായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബെന്‍ പോള്‍ മാം കൂടാതെ ഫൊക്കന അടക്കം പല സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.
സനില്‍ ഗോപിനാഥും ബെന്‍ പോളും ഫൊക്കാനയുടെ ഉന്നത സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക